Onam 2022 OTT Update : ഓണം മാർക്കറ്റ് പിടിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ; സ്വന്തമാക്കിയത് വമ്പൻ ചിത്രങ്ങൾ

1 /4

സുരേഷ് ഗോപിയുടെ ബോക്സഓഫീസ് സൂപ്പർ ഹിറ്റ് ചിത്രം പാപ്പനാണ് ഒടിടിയിലെത്തുന്നത്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സംവിധായകൻ ജോഷിയുടെ തിരിച്ച് വരവും കൂടി സാക്ഷ്യം വഹിച്ചു. നീതാ പിള്ള, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

2 /4

ബോക്സ്ഓഫീസിൽ കളക്ഷനുകൾ വാരികൂട്ടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ആണ് ഒടിടിയിലെത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സഓഫീസിൽ 50 കോടിയിലേറെ സ്വന്തമാക്കി. റിലീസ് ദിനത്തിൽ ഉടലെടുത്ത വിവാദവും ചിത്രത്തിന് കൂടുതൽ മൈലേജ് ലഭിക്കുകയും ചെയ്തു.   

3 /4

തെലുങ്ക് ഇൻഡസ്ട്രിയിൽ കളക്ഷനുകൾ തൂത്തുവാരി ദുൽഖർ സൽമാൻ തന്റെ കരിയറിൽ 100 കോടിയോളം സ്വന്തമാക്കിയ ചിത്രമാണ് സീതാ രാമം. ചിത്രം തിരുവോണം നാൾ അർധരാത്രിയിൽ (സെപ്റ്റംബർ 9) ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ സംപ്രേഷണവകാശം. ദുൽഖറിനൊപ്പം ബോളിവുഡ് മൃണാൾ താക്കൂർ, രശ്മിക മന്ദന എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

4 /4

കേരളത്തിലെ തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ച ടൊവീനോ തോമസ് ചിത്രം തല്ലുമാലയാണ് മറ്റൊരു ഓണം ഒടിടി റിലീസായി എത്തുന്നത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. മുഹസിൻ പെരാരി തയ്യാറാക്കിയ കഥ ഷൈജു ഖാലിദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടൊവീനോയ്ക്ക് പുറമെ കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.   

You May Like

Sponsored by Taboola