Oats Side Effects: ഓട്സ് ആരോ​ഗ്യകരമായ ഭക്ഷണം തന്നെ, എന്നാൽ എല്ലാവർക്കും അനുയോജ്യമാണോ? ശ്രദ്ധിക്കേണ്ടത്

ഓട്‌സ് വളരെ ആരോഗ്യകരവും നാരുകളുള്ളതും വളരെ കുറഞ്ഞ കലോറി ഉള്ളടക്കമുള്ളതുമാണ് എന്നതിൽ തർക്കമില്ല. പക്ഷേ, അത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല.

  • Sep 28, 2023, 17:19 PM IST
1 /5

ഓട്‌സ് പൊതുവെ ഗ്ലൂറ്റൻ രഹിതമാണ്. ചിലപ്പോൾ ഫാക്ടറികളിൽ ഓട്‌സ് സംസ്‌കരിക്കുമ്പോൾ, മറ്റ് ഗ്ലൂറ്റൻ അടങ്ങിയ ധാന്യങ്ങളുമായി അത് കലരുന്നതിന് സാധ്യതയുണ്ട്. ഗ്ലൂറ്റൻ അലർജിയുള്ള ആളുകൾക്ക് ഇത് ആരോ​ഗ്യപ്രശ്നമുണ്ടാക്കും.

2 /5

പ്രമേഹരോഗികൾ അമിതമായ അളവിൽ ഓട്സ് കഴിച്ചാൽ, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. പ്രമേഹരോ​ഗികൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിച്ച് ഉപദേശം സ്വീകരിക്കണം.

3 /5

ഗോതമ്പ് പോലുള്ള ധാന്യങ്ങൾ അലർജിയുള്ള ആളുകൾക്ക് ഓട്‌സും അലർജിയുണ്ടാകാം.

4 /5

ഓട്‌സിൽ ഫോസ്ഫറസ് വളരെ കൂടുതലാണ്. വൃക്ക തകരാറുള്ളവർക്ക് ഇത് അനുയോജ്യമല്ല.

5 /5

വ്യത്യസ്ത രുചികളുള്ള പലതരം ഓട്‌സ് ഇന്ന് നിങ്ങൾക്ക് ലഭിച്ചേക്കാം. ഫാക്ടറികളിൽ ഇവ അമിതമായി സംസ്കരിക്കപ്പെടുന്നു. അവ ആരോഗ്യത്തിന് ഹാനികരമായേക്കാം. ഓട്‌സ് കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സംസ്കരിക്കാത്തവ തിരഞ്ഞെടുക്കുക.

You May Like

Sponsored by Taboola