Shaalin Zoya: പ്രമുഖ യൂട്യൂബറുമായി നടി ശാലിൻ സോയ പ്രണയത്തിൽ?

മോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ശാലിന് കഴിഞ്ഞു. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ഇതിനോടകം തന്നെ ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു. 

 

Shaalin Zoya in love: സീരിയൽ രംഗത്ത് നിന്നാണ് ശാലിൻ ആക്ടിംഗ് കരിയറിന് തുടക്കം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായാണ് ശാലിൻ സിനിമയിലെത്തുന്നത്. 

1 /6

സിനിമയിലെത്തും മുമ്പ് തന്നെ ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത താരം കൂടിയാണ് ശാലിൻ.   

2 /6

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.   

3 /6

ഇപ്പോൾ ഇതാ ശാലിൻ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രമുഖ തമിഴ് യുട്യൂബറായ ടിടിഎഫ് വാസനുമായി ശാലിന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്.   

4 /6

ശാലിനൊപ്പമുള്ള നിരവധി വീഡിയോകള്‍ വാസന്‍ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശാലിൻ പ്രണയത്തിലാണെന്ന് നെറ്റിസൺസ് ഉറപ്പിച്ചത്.   

5 /6

'മൈ ലൗവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി', 'സ്‌മോള്‍ കിഡ്‌നാപ്പിങ് പ്രാങ്ക് വിത്ത് മൈ ലൗ', 'ഹാപ്പി ബര്‍ത്‌ഡേ മൈ ലൗ' എന്നെല്ലാം ശാലിനൊപ്പമുള്ള വീഡിയോക്ക് വാസന്‍ ടൈറ്റിലുകള്‍ കൂടി നൽകിയതോടെ സം​ഗതി ഏറെക്കുറെ സത്യമാണെന്ന് ആരാധകരും വിശ്വസിച്ചു കഴിഞ്ഞു.   

6 /6

ഇരുവരും കാറിൽ സഞ്ചരിക്കുന്ന വീഡിയോകളും ശാലിന്റെ പിറന്നാൾ ആഘോഷവുമെല്ലാം വാസൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola