Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ശനി കൃപ ഉറപ്പ്!

Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.

Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.

1 /6

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.

2 /6

ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഉണ്ടാകും. അത് ഏതൊക്കെ  രാശികളാണെന്ന് നോക്കാം.

3 /6

ഇടവം (Taurus): ശനിയുടെ കൃപ എപ്പോഴും ഇടവ  രാശിക്കാർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.

4 /6

തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്.  അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.

5 /6

മകരം (Capricorn): ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല.  മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.

6 /6

കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അതിന്റെ മികച്ച ഫലവും ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola