KH234 Movie: ഇവരാണ് മണി രത്നത്തിന്റെ ടീം; കമൽ ഹാസൻ നായകനാകുന്ന "കെഎച്ച്234"

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ - മണിരത്‌നം ചിത്രമാണ് 'KH234'. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വെളിപ്പെടുത്തി. 

 

1 /8

ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന വീഡിയോയും നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.   

2 /8

എആർ റഹ്‌മാൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. എഡിറ്റർ ശ്രീകർ പ്രസാദ്.  

3 /8

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.   

4 /8

മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.   

5 /8

അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫർ.  

6 /8

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്.  

7 /8

ചിത്രത്തിന്റെ താൽക്കാലിക പേരാണ് കെഎച്ച് 234.  

8 /8

ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

You May Like

Sponsored by Taboola