Bollywood താരങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ഈ ക്രിക്കറ്റ് താരങ്ങള്‍ക്കുമുണ്ട് സ്വന്തമായി വിമാനം (Private Jets)...!!


ബോളിവുഡിലെ  മുന്‍നിര താരങ്ങളില്‍ അധികവും  സ്വന്തം വിമാനത്തില്‍ സഞ്ചരിയ്ക്കാന്‍  ഏറെ ഇഷ്ടപ്പെടുന്നവരാണ്. അമിതാബ് ബച്ചന്‍, അക്ഷയ് കുമാര്‍, അജയ്  ദേവ്ഗണ്‍, ശില്പാഷെട്ടി, പ്രിയങ്ക ചോപ്ര തുടങ്ങി സ്വന്തമായി വിമാനമുള്ള  (private jets) താരങ്ങളുടെ നിര നീളുന്നു... 

എന്നാല്‍, ക്രിക്കറ്റ് താരങ്ങളുടെ കഥയും വ്യത്യസ്തമല്ല.  ആഡംബര ജീവിതശൈലിയ്ക്ക്  പേരുകേട്ടവരാണ്  ഇന്ത്യയുടെ  ക്രിക്കറ്റ്  താരങ്ങള്‍.  ഇന്ത്യയിലെ  ക്രിക്കറ്റ്  താരങ്ങള്‍ക്കുമുണ്ട് സ്വന്തമായി വിമാനങ്ങള്‍. സച്ചിൻ  തെണ്ടുല്‍ക്കര്‍ ( Sachin Tendulkar),  വിരാട് കോഹ്‌ലി (Virat Kohli), എം.എസ് ധോണി (MS Dhoni) തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെല്ലാം അവരുടെ സ്വകാര്യ ജെറ്റുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ... 

1 /4

  ടീം ഇന്ത്യയുടെ  ഓസ്‌ട്രേലിയ, ന്യൂസിലൻഡ്  പര്യടനവേളയിലാണ്  ക്യാപ്റ്റന്‍ വിരാട്  കോഹ്‌ലിയുടെ Private Jet മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.  കോഹ്‌ലിയും അനുഷ്‌കയും ഉപയോഗിച്ച സ്വകാര്യ ജെറ്റിന്‍റെ  വില ഏകദേശം 125 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു.  Cessna 680 Citation Sovereign Jet ആണ് ഇരുവര്‍ക്കും സ്വന്തമായുള്ളത്. 

2 /4

മുൻ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ചെന്നൈ സൂപ്പർ കിംഗ്സ്  (Chennai Super Kings) ക്യാപ്റ്റനുമായ മഹേന്ദ്ര സിഗ് ധോണി  (MS Dhoni) ഇന്ത്യയിൽ മാത്രമല്ല ലോകത്തെതന്നെ  ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണെന്ന വസ്തുത നിഷേധിക്കാനാവില്ല. 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ് ആണ് ധോണിയ്ക്ക് സ്വന്തമായുള്ളത്.

3 /4

Master Blaster സച്ചിന്‍ തെണ്ടുല്‍ക്കര്‍ ( Sachin Tendulkar) സ്വന്തമാക്കിയിരിയ്ക്കുന്നത്   260 കോടി രൂപയുടെ സ്വകാര്യ ജെറ്റ് ആണ്.  നടൻ വരുൺ ധവൻ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ്  ഈ വാര്‍ത്ത‍ പുറത്തുവന്നത്.

4 /4

1983ല്‍   World Cup നേടിയതിലൂടെ ഇന്ത്യയ്ക്ക്  ചരിത്ര വിജയം സമ്മാനിച്ച  ടീമിന്‍റെ ക്യാപ്റ്റനായ കപിൽ ദേവും  സ്വകാര്യ ജെറ്റിന്‍റെ ഉടമയാണ്.

You May Like

Sponsored by Taboola