Hypertension: ഉയ‍ർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം; ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും

പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളിലൂടെയും ആരോ​ഗ്യകരമായ ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.

  • Apr 01, 2024, 22:08 PM IST
1 /5

അനാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ഇത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

2 /5

സർപ്പ​ഗന്ധയിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു, ധമനികളെ വികസിക്കാൻ സഹായിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.

3 /5

അശ്വഗന്ധ ഒരു വിഷരഹിത സസ്യമാണ്. അശ്വഗന്ധ മസ്തിഷ്കത്തെ ശാന്തമാക്കാൻ സഹായിക്കുന്നു, വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും സഹായിക്കുന്നു.

4 /5

തുളസി അണുബാധകളെ ചെറുക്കുന്നതിന് സഹായിക്കുന്നു. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

5 /5

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി വെള്ളം മികച്ചതാണ്. ഇത് രക്തചംക്രമണം മികച്ചതാക്കാനും ഹൃദയത്തിന്റെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola