Manju Warrier: മമ്മൂട്ടിക്കും സുൽഫത്തിനും അവാർഡ് നൽകി മഞ്ജു വാര്യർ - ചിത്രങ്ങൾ

മികച്ച സിനിമയ്ക്കുള്ള ആനന്ദ് ടിവി ഫിലിം അവാർഡ്സ് റോഷാക്കിനാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. പുരസ്ക്കാരം സ്വീകരിച്ചത് മമ്മൂട്ടിയും ഭാ​ഗ്യ സുൽഫത്തും ചേർന്നാണ്. മഞ്ജു വാര്യർ ആണ് പുരസ്കാരം നൽകിയത്. ഇതിന്റെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

1 /6

കൈ വിറച്ചു കൊണ്ടാണ് മമ്മൂട്ടിക്കും സുൽഫത്തിനും ട്രോഫി നൽകിയതെന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

2 /6

എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ട്രോഫി സന്തോഷത്തോടെ സ്വീകരിച്ചതിന് നന്ദി എന്നും മഞ്ജു കുറിച്ചത്.

3 /6

യുകെ മാഞ്ചസ്റ്ററിലാണ് ആനന്ദ് ടിവി അവാർഡ് നിശ നടന്നത്.

4 /6

മികച്ച നടിക്കുള്ള അവാർഡ് നേടിയത് മഞ്ജു വാര്യർ ആയിരുന്നു. മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾക്കാണ് മഞ്ജുവിന് അവാർഡ് ലഭിച്ചത്.

5 /6

മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഭാ​ര്യ പ്രിയ, ടൊവിനോ തോമസും ഭാര്യയും, ജോജു ജോർജ്, അപർണ ബാലമുരളി തുടങ്ങിയവരും പങ്കെടുത്തു.

6 /6

ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നിശയ്ക്ക് നേതൃത്വം നൽകിയത്.

You May Like

Sponsored by Taboola