Saudi Arabia: അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിലെത്തി തൊഴിലുടമകൾ സ്വീകരിക്കണം

Saudi: സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾക്ക് നേരിട്ട് സ്വീകരിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നേരത്തെതന്നെ അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 02:46 PM IST
  • അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ സ്വീകരിക്കണം
  • ഇതിനായി രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്.
Saudi Arabia: അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ  വിമാനത്താവളങ്ങളിലെത്തി തൊഴിലുടമകൾ സ്വീകരിക്കണം

റിയാദ്: അവധിക്കായി നാട്ടിൽപോയശേഷം മടങ്ങിവരുന്ന  വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‍നെദ് പ്ലാറ്റ്‌ഫോം അറിയിച്ചു. ഇതിനായി  രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്.

Also Read: Crime News: കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു!

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം,  ദമ്മാം കിംഗ് ഫഹദ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇൽ, അബഹ, അൽ-അഹ്സ തുടങ്ങീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യമുണ്ടെന്ന് മുസ്‍നെദ് വ്യക്തമാക്കിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്നും നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ 920002866 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മുസ്‍നെദ് അറിയിച്ചിട്ടുണ്ട്.

Also Read: ചൊവ്വ മിഥുന രാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

മാത്രമല്ല സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾക്ക് നേരിട്ട് സ്വീകരിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നേരത്തെതന്നെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News