Qatar News: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് പിടിയിൽ

Qatar News: പാഴ്‌സലിൽ ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറിന് തോന്നിയ സംശയമാണ് ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടാൻ കാരണമായത്. സംശയം തോന്നിയ പാര്‍സല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 08:47 PM IST
  • ഖത്തറിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ഗുളികകള്‍ അധികൃതര്‍ പിടികൂടി
  • വീ​ട്ടു​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 27,930 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്
  • സംശയം തോന്നിയ പാര്‍സല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്
Qatar News: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് പിടിയിൽ

ദോഹ: ഖത്തറിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ഗുളികകള്‍ അധികൃതര്‍ പിടികൂടി. എയര്‍ കാര്‍ഗോ വിഭാഗം അധികൃതരുടെ പരിശോധനയില്‍ പാ​ഴ്സ​ലാ​യി അ​യ​ച്ച വീ​ട്ടു​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 27,930 ക്യാപ്റ്റഗണ്‍ ഗുളികകളാണ് അധികൃതർ പിടികൂടിയത്.

Also Read: ആഗോളതലത്തിൽ എണ്ണവില കൂടി; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ഈ പാഴ്‌സൽ ഖത്തറിലേക്കാണ് എത്തിയത് ഇതിൽ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയത്.  പാഴ്‌സലിൽ ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറിന് തോന്നിയ സംശയമാണ് ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടാൻ കാരണമായത്. സംശയം തോന്നിയ പാര്‍സല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 

Also Read: രാശികളിൽ കൂടുതൽ റൊമാന്റിക് ഇവരാണ്; പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും!

 

ഇതിനിടയിൽ സവാള കയറ്റിയ ഷിപ്പ്‌മെന്റിലൂടെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത് വന്‍ കഞ്ചാവ് ശേഖരം ദുബൈ കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെങ്കിലും വിശദ പരിശോധന നടത്തിയ ദുബൈ കസ്റ്റംസ് കഞ്ചാവ് പിടികൂടുകയായിരുന്നു. 

Also Read: 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ ഉദയം; ഈ രാശിക്കാരുടെ നല്ലകാലം തെളിയും

 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയായത് 26.45 കിലോ കഞ്ചാവാണ്. കാര്‍ഗോയെത്തിയത് ആഫ്രിക്കന്‍ രാജ്യത്തു നിന്നാണ് എന്നാണ് റിപ്പോർട്ട്. പ്രതികൾ രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയതെന്നാണ് വിവരം. ദുബൈ പോലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News