Airline Rule: വിമാനം വൈകിയാൽ രണ്ടിരട്ടി വരെ നഷ്ടപരിഹാരം, പുതിയ നിയമം പ്രാബല്യത്തില്‍

Airline Rule:  പുതിയ നിയമം അനുസരിച്ച്  6 മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ പുതിയ നിയമങ്ങള്‍ ബാധകമാണ്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ പ്രവാസികൾക്കടക്കം ഏറെ ആശ്വാസമാണ് ലഭിച്ചിരിയ്ക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 09:21 PM IST
  • സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും ഈ പുതിയ നിയമങ്ങള്‍ ബാധകമാണ്.
Airline Rule: വിമാനം വൈകിയാൽ രണ്ടിരട്ടി വരെ നഷ്ടപരിഹാരം, പുതിയ നിയമം പ്രാബല്യത്തില്‍

Riyadh: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ നിയമങ്ങള്‍ നടപ്പാക്കി സൗദി അറേബ്യ. പുതിയ നിയമനുസരിച്ച് നിശ്ചിത സമയത്തിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. 

Also Read:  Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും   
 
സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും ഈ പുതിയ നിയമങ്ങള്‍ ബാധകമാണ്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ പ്രവാസികൾക്കടക്കം ഏറെ ആശ്വാസമാണ് ലഭിച്ചിരിയ്ക്കുന്നത്. 

Also Read:  Immigrant Population In US: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്  
 
പുതിയ നിയമം അനുസരിച്ച്  6 മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ നല്‍കണമെന്ന് പഴയ നിയമാവലിയില്‍ ഉറപ്പുവരുത്തിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍  750 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.  

അതേസമയം, വിമാനകമ്പനികള്‍ സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്‍റെ 150% വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നത്. ഓവര്‍ബുക്കിംഗ്  ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്താന്‍ ടിക്കറ്റ് നിരക്കിന് പുറമെ 100% നഷ്ടപരിഹാരമാണ് പഴയ നിയമം അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കേണ്ടത്.  

അതേസമയം, ബുക്കിംഗ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പുതിയതായി ഉള്‍പ്പെടുത്തുന്ന ഓരോ സ്‌റ്റോപ്പ്-ഓവറിനും 500 റിയാല്‍ വരെ തോതില്‍ നഷ്ടപരിഹാരം ലഭിക്കും. വികലാംഗര്‍ക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്‍റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു. 

യാത്രക്കാരുടെ ലഗേജിനും പുതിയ നിയമാവലി സുരക്ഷ ഉറപ്പാക്കുന്നു. അതായത്, ബാഗേജ് നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും പുതിയ നിയമാവലി അനുസരിച്ച് 6,568 റിയാല്‍ നഷ്ടപരിഹാരം നല്‍കണം.. ലഗേജ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതല്‍ 300 റിയാലും തോതില്‍ പരമാവധി 6,568 റിയാല്‍ വരെ പുതിയ നിയമാവലിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

കൂടതെ, മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്ര റദ്ദാക്കാന്‍ യാത്രക്കാരന്‌ അനുമതിയുണ്ട്. സര്‍വീസ് റദ്ദാക്കിയതായി കണക്കാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാരന് അര്‍ഹതയുണ്ട്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പരിഷക്കാരങ്ങളാണ് പുതിയ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News