Qatar: Drive ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ, Traffic Rules കര്‍ശനമാക്കി ഖത്തര്‍

രാജ്യത്ത്  വാഹനാപകടങ്ങള്‍  വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്   ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി ഖത്തര്‍ (Qatar).

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 07:39 PM IST
  • ഖത്തറില്‍ drive ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കര്‍ശന ന​ട​പ​ടിയെടുക്കും.
  • രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന വില്ലന്‍ മൊബൈല്‍ ഫോണാണെന്ന കണ്ടെത്തലാണ് ഈ നടപടിയ്ക്ക് പിന്നില്‍ .
Qatar: Drive ചെയ്യുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍  കനത്ത പിഴ,  Traffic Rules കര്‍ശനമാക്കി ഖത്തര്‍

Qatar: രാജ്യത്ത്  വാഹനാപകടങ്ങള്‍  വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്   ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി ഖത്തര്‍ (Qatar).

ഖത്തറില്‍  Drive ചെയ്യുന്നതിനിടെ  മൊബൈല്‍ ഫോണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കര്‍ശന ന​ട​പ​ടിയെടുക്കും. രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന വില്ലന്‍  മൊബൈല്‍ ഫോണാണെന്ന കണ്ടെത്തലാണ് ഈ നടപടിയ്ക്ക് പിന്നില്‍ .

രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍  (Road Accident) 80% ​വും മൊ​ബൈ​ല്‍ ഫോ​ണ്‍  (Mobile Phone) ഉ​പ​യോ​ഗം മൂ​ല​മാ​ണ്. ​ഡ്രൈ​വി൦ഗി​നി​ട​യി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തും വീഡിയോ ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്ന​താ​യി  ഖത്തര്‍   (Qatar) ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേറ്റ്  ഓ​ഫ്​ ട്രാ​ഫി​ക്കി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ല്‍ കു​വാ​രി പറ​ഞ്ഞു.
 
ഡ്രൈ​വി൦ഗി​നി​ട​യി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കുക, വീഡിയോ ചി​ത്രീ​ക​രിക്കുക എന്നിവയ്ക്ക്  കടുത്ത പിഴ ഈടാക്കാനാണ് തീരുമാനം. അതായത്,   നിയമലംഘനത്തിന് പിടിക്കൂടിയാല്‍  500 റിയാലാണ് കുറഞ്ഞ പിഴ.  

Also Read: Saudi Competency Test: വിദേശികള്‍ക്കുള്ള തൊഴില്‍ പരീക്ഷയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

കൂടാതെ,  കുട്ടികളെ  ( 10 വ​യസിന് താ​ഴെയുള്ളവരെ) മു​ന്‍ സീ​റ്റി​ലി​രു​ത്തി യാ​ത്ര​ചെ​യ്താ​ലും, സീ​റ്റ്​ ബെ​ല്‍​റ്റ്​ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ലും 500 റി​യാ​ല്‍ പി​ഴ ചു​മ​ത്തും. 

Also Read: V Muraleedharan's visit to Bahrain: ബഹ്‌റൈന്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല കാല്‍ നടക്കാര്‍ക്കും  ചില നിയമങ്ങള്‍  ബാധകമാണ്.  കാ​ല്‍​ന​ട​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട വ​ഴി​യി​ലൂ​ടെ മാ​ത്ര​മേ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കാ​ന്‍ പാ​ടു​ള്ളൂ,  ലം​ഘ​നം ന​ട​ത്തി​യാ​ല്‍ 200 റി​യാ​ല്‍ പി​ഴ ചു​മ​ത്തും  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News