സൗദിയിൽ പക‍‍‍‍ർച്ചപ്പനി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗ​ദിയിൽ പകർച്ചപ്പനി വ്യാപിച്ചത്. മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 01:41 PM IST
  • മൂക്കൊലിപ്പ്, തൊണ്ടവേ​ദന, ചുമ, വിറയൽ, തലവേദന, പേശിവേദന, തുടങ്ങിയവയാണ് പകർച്ചപ്പനിയുടെ പ്രധാന രോ​ഗ​​ ലക്ഷണങ്ങൾ.
  • രോ​ഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
സൗദിയിൽ പക‍‍‍‍ർച്ചപ്പനി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

സൗദി അറേബ്യയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ഉപയോ​ഗിക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി.ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗ​ദിയിൽ പകർച്ചപ്പനി വ്യാപിച്ചത്. മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മൂക്കൊലിപ്പ്, തൊണ്ടവേ​ദന, ചുമ, വിറയൽ, തലവേദന, പേശിവേദന, തുടങ്ങിയവയാണ് പകർച്ചപ്പനിയുടെ  പ്രധാന രോ​ഗ​​ ലക്ഷണങ്ങൾ. രോ​ഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ  സമീപത്തുള്ളവരിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.ഈ സാഹചര്യത്തിലാണ് അധിക‍ൃതർ മാസ്ക് നിർബന്ധമാക്കിയത്.

Trending News