Saudi Arabia: ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാന്റെ സൗദി എംബസി തുറന്നു

Iran Embassy Opens In Riyadh: ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന സൗദി-ഇറാന്‍ ചര്‍ച്ചകളുടെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 11:28 PM IST
  • ഇറാന്റെ സൗദി എംബസി ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം തുറന്നു
  • സൗദിക്കും ഇറാനും ഇടയിൽ റിയാദിലുള്ള നയതന്ത്രകാര്യാലയ കെട്ടിടത്തിന്റെ കൂറ്റന്‍ ഗേറ്റുകള്‍ തുറക്കുന്നത് ബുധനാഴ്ചയാണ്
Saudi Arabia: ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാന്റെ സൗദി എംബസി തുറന്നു

റിയാദ്: ഇറാന്റെ സൗദി എംബസി ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം തുറന്നു. സൗദിക്കും ഇറാനും ഇടയിൽ റിയാദിലുള്ള നയതന്ത്രകാര്യാലയ കെട്ടിടത്തിന്റെ കൂറ്റന്‍ ഗേറ്റുകള്‍ തുറക്കുന്നത് ബുധനാഴ്ചയാണ്.  ഇതിനെ തുടര്‍ന്ന് കര്യാലയത്തിന്റെ കോമ്പൗണ്ടില്‍ പരിശോധന നടത്തി.  

Also Read: Ramadan 2023: ഒമാനിലും 5 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

എംബസി വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത് ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന്റെ പ്രധാനഘട്ടമായിട്ടാണ്. എംബസി തുറക്കുന്നതിന്റെ ഭാഗമായി ഇറാന്‍ നയതന്ത്ര പ്രതിനിധിയും സംഘവും സൗദിയില്‍ എത്തിയിരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ സൗദിയിലെ നയതന്ത്ര കാര്യാലയം വീണ്ടും തുറന്നത്.  ഇറാന്റെ നയതന്ത്ര കാര്യാലയവും കോണ്‍സലേറ്റ് ജനറലിന്റെ പ്രവര്‍ത്തനവും നടത്തുന്നതിന് റിയാദിലും ജിദ്ദയിലും ആവശ്യമായ നടപടികള്‍ പ്രതിനിധി സംഘം സ്വീകരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലെത്തിയ ഇറാന്‍ പ്രതിനിധി സംഘത്തെ സൗദി അധികൃതര്‍ സ്വാഗതം ചെയ്തു. 2016 ലാണ് ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത് 2016 ലാണ്. 

Also Read:  Shani Shubh Drishti: വൃശ്ചിക രാശിയിൽ ശനിയുടെ പത്താം ഭാവം; നിമിഷങ്ങൾക്കുള്ളിൽ ഈ രാശിക്കാർ സമ്പന്നരാകും 

ഇതിനെ തുടര്‍ന്നാണ് റിയാദിലെ ഇറാന്‍ നയതന്ത്ര കാര്യാലയം അടക്കുന്നത്. ഇപ്പോൾ ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന സൗദി-ഇറാന്‍ ചര്‍ച്ചകളുടെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ മുമ്പുണ്ടായിരുന്ന കരാറുകള്‍ പുനഃസ്ഥാപിക്കുവാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലെ  ആദ്യ കൂടിക്കാഴ്ച്ചക്കു ശേഷം ഇരു രാജ്യങ്ങളിലേയും ടെക്നിക്കല്‍ പ്രതിനിധി സംഘവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൗദി ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലും ചര്‍ച്ച നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News