ഷാർജ തീപിടിത്തം: മരണം 5 കവിഞ്ഞു; 44 പേർക്ക് പരിക്ക്

Fire Accident: തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലിലാണ് അഞ്ച് പേര്‍ മരിച്ചത്.  രാത്രി 10:50 ഓടെ വിവരം അറിഞ്ഞ ഉടൻ എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 07:53 PM IST
  • ഷാർജ അൽ നഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരണം അഞ്ച് കവിഞ്ഞു
  • മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല
  • വ്യാഴാഴ്ച രാത്രിയാണ് താമസ സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്
ഷാർജ തീപിടിത്തം: മരണം 5 കവിഞ്ഞു; 44 പേർക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാർജ അൽ നഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരണം അഞ്ച് കവിഞ്ഞെന്ന് പോലീസ്. 44 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് താമസ സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

Also Read: ഷാർജയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ആൾ മരിച്ചു

17 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് 27 പേരുടെ പരിക്ക് നിസാരമാണ്.  തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലിലാണ് അഞ്ച് പേര്‍ മരിച്ചത്.  രാത്രി 10:50 ഓടെ വിവരം അറിഞ്ഞ ഉടൻ  എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.  സംഭവത്തെ തുടർന്ന് താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിക്കുകയും താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടികളടക്കം 156  പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിക്കുകയുമുണ്ടായി.

Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല

 

ഇതിനിടയിൽ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി  ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ ആള്‍ മരിച്ചു.  ഷാര്‍ജയിലെ അല്‍ നഹ്ദയിലെ 38 നില കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. 18 ഉം 26 ഉം നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News