Drugs Seized: ഒമാനിൽ വൻ ലഹരിവേട്ട; 135 കിലോഗ്രാം ലഹരിമരുന്നുമായി അഞ്ചു പേര്‍ പിടിയിൽ!

Oman News: തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 12:34 PM IST
  • മാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിൽ
  • 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്
Drugs Seized: ഒമാനിൽ വൻ ലഹരിവേട്ട; 135 കിലോഗ്രാം ലഹരിമരുന്നുമായി അഞ്ചു പേര്‍ പിടിയിൽ!

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിൽ. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Also Read: പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്തിൽ നശിപ്പിക്കും

പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി രംഗത്ത്

സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ.  സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട് ഇതിൽ 22 ഇടത്തും സൗദി വമ്പൻ പദ്ധതികൾ തുടങ്ങിയിരിക്കുകയാണ്. 5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത വർഷം തുറക്കുമെന്ന സൗദി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

Also Read: ഡിസംബർ അവസാനത്തോടെ വ്യാഴം നേർരേഖയിലേക്ക് സൃഷ്ടിക്കും ഗജകേസരി യോഗം; ഇവരുടെ സമയം തെളിയും!

1150 ൽ പകുതിയും വികസിപ്പിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് നിലവിൽ സൗദിയുടെ പ്ലാൻ. ചെങ്കടൽ തീരത്തുയരുന്ന നിയോം സിറ്റിക്കൊപ്പമാണ് ഈ ദ്വീപുകളും വികസിപ്പിക്കുന്നത്. 2030 നകം പത്ത് ലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ സൃഷ്ടിക്കുക എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയിൽ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും. എക്സ്പോ 2030 വഴി മാത്രം മൂന്നര ലക്ഷത്തോളം സ്ഥിരം തൊഴിലുകൾ തുറക്കും. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്കെത്തിക്കുക എന്നീ പദ്ധതികളുമായിട്ടാണ് സൗദി ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News