Abdul Maqsoud Khoja Dies: സൗദി സാഹിത്യകാരൻ അബ്ദുൽ മഖ്‌സൂദ് ഖോജ അന്തരിച്ചു

Abdul Maqsoud Khoja Dies: അറബ് സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു അബ്ദുൽ മഖ്‌സൂദ് ഖോജ. ജിദ്ദയിലെ റേഡിയോ, പ്രസ്, പബ്ലിക്കേഷൻ എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 08:57 AM IST
  • അറബ് സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു അബ്ദുൽ മഖ്‌സൂദ് ഖോജ
  • ജിദ്ദയിലെ റേഡിയോ, പ്രസ്, പബ്ലിക്കേഷൻ എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു
  • സർക്കാർ ജോലിയിൽ നിന്നും രാജിവെച്ച ഖോജ വ്യവസായ മേഖലയിൽ വൻ വിജയം കൈവരിക്കുകയും ചെയ്തു
Abdul Maqsoud Khoja Dies: സൗദി സാഹിത്യകാരൻ അബ്ദുൽ മഖ്‌സൂദ് ഖോജ അന്തരിച്ചു

റിയാദ്: Abdul Maqsoud Khoja Dies: സൗദി സാഹിത്യകാരൻ അബ്ദുൽ മഖ്‌സൂദ് ഖോജ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം അമേരിക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. അറബ് സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു അബ്ദുൽ മഖ്‌സൂദ് ഖോജ. ജിദ്ദയിലെ റേഡിയോ, പ്രസ്, പബ്ലിക്കേഷൻ എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. 1936ൽ മക്കയിലായിരുന്നു അബ്ദുൽ മഖ്‌സൂദ് ഖോജ ജനിച്ചത്. ഖോജയുടെ മരണത്തിൽ എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യവസായികളും സോഷ്യൽ മീഡിയ പ്രവർത്തകരും ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Also Read: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ പിടിയിൽ

മക്കയിലെ അൽ ഫലാഹ് സ്‌കൂളുകളിൽ പഠിച്ച അദ്ദേഹം ഡമസ്‌കസിലെ അറബ് ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1964 ൽ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ച അബ്ദുൽ മഖ്‌സൂദ് ഖോജ വ്യവസായ മേഖലയിലേക്ക് തിരിയുകയും വൻ വിജയം കൈവരിക്കുകയും ചെയ്തു. വ്യവസായ മേഖലയിലേക്ക് തിരിഞ്ഞ ഖോജ ഭവന പദ്ധതികൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഖോജ ഗ്രൂപ്പ് ഉൾപ്പെടെ, നിർമ്മാണം, കരാർ, വ്യവസായം എന്നീ മേഖലകളിൽ നിരവധി കമ്പനികൾ സ്ഥാപിക്കുകയും ചെയ്തു. ഖോജ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹം രാജ്യത്തും വിദേശത്തുമായി നിരവധി വാണിജ്യ, വ്യാവസായിക, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ പങ്കെടുത്തിറ്റുമുണ്ട്‌.  സൗദി അറേബ്യയിലെ നിരവധി സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്കു ഖോജ നേതൃത്വം നൽകിയിട്ടുണ്ട്.

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

നാല് പതിറ്റാണ്ടുകളായി അബ്ദുൽ മഖ്‌സൂദ് ഖോജയുടെ വസതിയിൽ സാഹിത്യ ഫോറങ്ങൾ നടത്തിവരാറുണ്ടായിരുന്നു. ഞങ്ങളുടെ പ്രിയ സഹോദരനും എഴുത്തുകാരനും പ്രശസ്ത വ്യവസായിയുമായ അബ്ദുൽ മഖ്‌സൂദിന്റെ മരണവാർത്ത സങ്കടപ്പെടുത്തുന്നതാണെന്നും. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മക്കയിൽ ഖബറടക്കുന്നതിനായി മൃതദേഹം എത്രയും വേഗം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും ഐ.എസ്.ഇ.എസ്.സി.ഒയുടെ മുൻ ജനറൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ തുവാജിരി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News