ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ

Eid ul Fitr: പള്ളികളിൽ കൂടാതെ ഗള്‍ഫിൽ വിവിധ ഭാഗങ്ങളില്ലായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകൾ സംഘടിപ്പിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 09:08 AM IST
  • ഒമാൻ ഒഴികെയുള്ള മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ
  • ഒമാനിൽ ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ നാളെയായിരിക്കും ഈദുൽഫിത്തർ
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ

ദുബായ്: ഒമാൻ ഒഴികെയുള്ള മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ  നാളെയായിരിക്കും ഈദുൽഫിത്തർ. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് പ്രവാസി മലയാളികളടക്കമുള്ളവർ സജീവമാകും. 

Also Read: 

പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാനായി മക്കയിലും മദീനയിലും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  ഒരുമാസത്തെ നോമ്പിന്‍റെ പുണ്യത്തിൽ ചെറിയ പെരുനാളിനെ വരവേൽക്കുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.  സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ട വിവരം ആദ്യം പുറത്തുവിട്ടത്.  അതിനു പിന്നാലെ യുഎഇയും ബഹ്‌റൈനും ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ ഇന്നായിരിക്കുമെന്ന് അറിയിച്ചു.  

Also Read: Ramadan 2023: പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ

മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും പെരുന്നാൾ നമസ്കാരത്തിനായി ദശലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നിരിക്കുന്നത്. സൗദിയിൽ മാത്രം ഇരുപതിനായിരത്തിലേറെ പള്ളികളിൽ നമസ്കാരത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.  ശരിക്കും പറഞ്ഞാൽ ഇത്തവണ ഒരു കോവിഡ് നിയന്ത്രങ്ങളുമില്ലാതെ പെരുന്നാൾ ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് വിശ്വാസികൾ.  നിബന്ധനകളില്ലാതെ പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാനാകുന്നതിന്‍റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം.

Also Read: Mangal Gochar 2023: ചന്ദ്രന്റെ രാശിയിൽ 'ചൊവ്വ'; ഈ 3 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ ധനനേട്ടം!

 

പള്ളികളിൽ കൂടാതെ ഗള്‍ഫിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകളുണ്ട്.  ഇതിനിടയിൽ പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ ഈദ് നമസ്കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്ന് യുഎഇയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.  പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ വിവിധയിടങ്ങളിലായി വൻ ആഘോഷ പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്.  ഇതിനിടയിൽ പെരുന്നാൾ പ്രമാണിച്ച്  ഈദുൽ ഫിത്തർ പ്രമാണിച്ചു ഒമാനിൽ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കുന്നതായി ഒമാന്‍ ഭരണാധികാരി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News