Online Sale: 95 ശതമാനം വരെ വിലക്കുറവുമായി ദുബൈയിൽ ഗ്രേറ്റ് ഓൺലൈൻ സെയിലിന് തുടക്കം

Great Online Sale In Dubai: മാർച്ച് 29 ന് ആരംഭിച്ച ഗ്രേറ്റ് ഓൺലൈൻ സെയിലിൽ എഴുപതിലധികം ഓൺലൈൻ വ്യാപാരികളാണ് ഇത്തവണ  പങ്കെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 30, 2024, 11:54 PM IST
  • 95 ശതമാനം വരെ വിലക്കുറവുമായി ദുബൈയിൽ ഗ്രേറ്റ് ഓൺലൈൻ സെയിലിന് തുടക്കം കുറിച്ചു
  • മൂന്ന് ദിവസമാണ് ഈ സെയിൽ നടക്കുന്നത്
  • മാർച്ച് 29 ന് ആരംഭിച്ച ഗ്രേറ്റ് ഓൺലൈൻ സെയിലിൽ എഴുപതിലധികം ഓൺലൈൻ വ്യാപാരികളാണ് ഇത്തവണ പങ്കെടുക്കുന്നത്
Online Sale: 95 ശതമാനം വരെ വിലക്കുറവുമായി ദുബൈയിൽ ഗ്രേറ്റ് ഓൺലൈൻ സെയിലിന് തുടക്കം

ദുബൈ: 95 ശതമാനം വരെ വിലക്കുറവുമായി ദുബൈയിൽ ഗ്രേറ്റ് ഓൺലൈൻ സെയിലിന് തുടക്കം കുറിച്ചു. മൂന്ന് ദിവസമാണ് ഈ സെയിൽ നടക്കുന്നത്. വിവിധ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾ ഒരുമിച്ച് അണിനിരക്കുന്ന ഈ ഷോപ്പിങ് അവസരത്തിൽ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് പ്രിയപ്പെട്ട ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരം ഒരുങ്ങുകയാണ്. 

Also Read: വിമാനത്താവളങ്ങളിൽ നിന്നും ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി

മാർച്ച് 29 ന് ആരംഭിച്ച ഗ്രേറ്റ് ഓൺലൈൻ സെയിലിൽ എഴുപതിലധികം ഓൺലൈൻ വ്യാപാരികളാണ് ഇത്തവണ  പങ്കെടുക്കുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങൾ, ഫാഷൻ, കുട്ടികളുടെ വസ്ത്രങ്ങളും മറ്റ് ഉത്പന്നങ്ങളും എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള സാധനങ്ങൾ വൻ വിലക്കുറവിൽ ഇവിടെ വാങ്ങാൻ കഴിയും. ഇതിലൂടെ ദുബൈയിലെ ജനങ്ങൾക്ക് തങ്ങളുടെ പെരുന്നാൾ ഷോപ്പിങിന് മികച്ച പ്രാദേശിക, അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇഷ്ട സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുങ്ങിയതായി ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെറ്റിലെ റീട്ടെയിൽ ആന്റ് സ്ട്രാറ്റജിക് അലയൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ഫറാസ് വ്യക്തമാക്കി. 

Also Read: കുംഭ രാശിയിൽ ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

പെരുന്നാളിന് സമ്മാനങ്ങൾ വാങ്ങുന്നതിനും, വീട് അലങ്കരിക്കാനും, പുതിയ ഫർണിച്ചറുകളും തുണികളും വാങ്ങാനും അങ്ങനെ എന്തൊക്കെ മനസിലുണ്ടോ  അതിനൊക്കെയുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News