Human Trafficking: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ

Illegals Caught In UAE: കാറുകളുടെ പിന്‍ഭാഗത്തു നിന്നും നോക്കുമ്പോള്‍ അറിയാത്ത  രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചിരുന്നത്. പ്രതികളെ എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പൊക്കിയത്.

Written by - Ajitha Kumari | Last Updated : Jan 12, 2024, 07:10 PM IST
  • കാറുകളുടെ പിന്‍ഭാഗത്തു നിന്നും നോക്കുമ്പോള്‍ അറിയാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചിരുന്നത്
  • പ്രതികളെ എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പൊക്കിയത്
  • കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ
Human Trafficking: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ

അബുദാബി: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ് കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി അറസ്റ്റു ചെയ്തു.  ഇവർ എസ് യു വി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ രണ്ടടി നീളമുള്ള ചെറിയ പെട്ടികളിലാണ് ഒളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴിയാണ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇവർ ശ്രമം നടത്തിയത്. 

Also Read: യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

കാറുകളുടെ പിന്‍ഭാഗത്തു നിന്നും നോക്കുമ്പോള്‍ അറിയാത്ത  രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചിരുന്നത്. പ്രതികളെ എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പൊക്കിയത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ. സ്കാന്‍ ചെയ്തപ്പോള്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.  രഹസ്യ അറകള്‍ പൊളിച്ച് പ്രതികളെ പിടികൂടുന്ന വീഡിയോ അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. പ്രതികളുടെ കൈവശം രേഖകളോ ഐഡന്‍റിറ്റി കാര്‍ഡുകളോ ഒന്നും ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കാറുകളുടെ ഡ്രൈവര്‍മാരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

Also Read: Thaina Fields Death: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം! 

ഷാ​ർ​ജ ക​സ്റ്റം​സ്​ നുഴഞ്ഞുകയറ്റത്തെ വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹീം അ​ൽ റ​ഈ​സി വ്യക്തമാക്കി. ഇത്തരക്കാര്‍ യു.എ.ഇ​യെ ലക്ഷ്യമാക്കുന്നതിന് പിന്നിൽ വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന ക​രു​ത്തു​റ്റ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ​ന്ന​താ​ണ്​ കാരണമെന്നാണ് റിപ്പോർട്ട്. രാ​ജ്യ​​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള എ​ല്ലാ ത​ര​ത്തി​ലു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​വും ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ഷാ​ർ​ജ ക​സ്റ്റം​സ്​ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News