Vendhu Thanindhathu Kaadu: ഗൗതം മേനോൻ - ചിമ്പു ചിത്രം 'വെന്ത് തനിന്തത് കാട്' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

എആർ റഹ്‌മാൻറെ സംഗീതം ചിത്രത്തിനെ കൂടുതൽ എൻഡേജിങ് ആക്കിയിട്ടുണ്ടെന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 11:29 AM IST
  • നിലനിൽപ്പിന് വേണ്ടി ചിമ്പുവിന്റെ നായക കഥാപാത്രം ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്.
  • ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന.
  • ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്.
Vendhu Thanindhathu Kaadu: ഗൗതം മേനോൻ - ചിമ്പു ചിത്രം 'വെന്ത് തനിന്തത് കാട്' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ചിമ്പു നായകനായ വെന്ത് തനിന്തത് കാടിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ഒക്ടോബർ 13ന് ചിത്രം സ്ട്രീമിങ്ങ് തുടങ്ങുമെന്ന് പ്രൈം വീഡിയോ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് തിയേറ്ററിൽ സെപ്റ്റംബർ 15ന് റിലീസ് ചെയ്തത്. തിയേറ്റർ റിലീസിന് ഒരു മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയിലെത്തുന്നത്. 

നിലനിൽപ്പിന് വേണ്ടി ചിമ്പുവിന്റെ നായക കഥാപാത്രം ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. ചിത്രത്തിലെ 'മറക്കുമാ നെഞ്ചം' എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

Also Read: Godfather movie: ചിരഞ്ജീവിയുടെ 'ഗോഡ്ഫാദർ' തമിഴ്നാട്ടിലേക്കും; റിലീസ് പ്രഖ്യാപിച്ചു

 

റൂറല്‍ ഡ്രാമ-ത്രില്ലര്‍ വിഭാഗത്തിൽ എത്തിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. ചിത്രത്തിൽ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഭാരതിയാറുടെ അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍ എന്ന കവിതയിൽ നിന്നാണ് ചിത്രത്തിന് ഗൗതം മേനോൻ പേര് നൽകിയത്. ചിത്രം കേരളത്തിൽ എത്തിച്ചത്  ഷിബു തമീൻസാണ്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഏറ്റെടുത്തത്  ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News