Varal Movie OTT: വരാൽ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ കരാറായി

ഐഎംഡിബി മികച്ച റേറ്റിങ്ങാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്, ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് വരാൽ

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 01:19 PM IST
  • അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൻറെ കഥ എഴുതുന്നത്
  • ചിത്രത്തിൻറെ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ സൺ ഗ്രൂപ്പിനാണ്
  • പിഎ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ എൻഎം ബാദുഷയാണ്
Varal Movie OTT: വരാൽ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ കരാറായി

അനൂപ് മേനോൻ നായകനാകുന്ന വരാലിൻറെ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾക്ക് കരാറായി.  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, സായ്കുമാർ, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, മാധുകി ബ്രഗാൻസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ  14-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്.

അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൻറെ കഥ എഴുതുന്നത്.  അതേസമയം ചിത്രത്തിൻറെ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ സൺ ഗ്രൂപ്പിനാണ്.സാറ്റ ലൈറ്റ് റൈറ്റ്സ് സൂര്യാ ടീവിക്കും, ഒടിടി സൺ നെക്സ്റ്റിനുമാണ് നൽകിയിട്ടുള്ളത്. 

Also Read: Aanandam Paramanandam Movie : പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടുമെത്തുന്നു; ഒപ്പം ഇന്ദ്രൻസും ഷറഫുദ്ദീനും; 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക്

പിഎ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ എൻഎം ബാദുഷയാണ്. ഗോപി സുന്ദറാണ് ചിത്രത്തിൻറെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഡിഒപി-രവി ചന്ദ്രൻ, എഡിറ്റർ അയൂബ് ഖാൻ.

ഐഎംഡിബി റേറ്റിങ്ങിൽ 10-ൽ 9.2 വരെയാണ് ചിത്രത്തിന് ലഭിച്ചത്. തമസിക്കാതെ തന്നെ ചിത്രം ഒടിടിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  നീണ്ട താര നിരയാണ് ചിത്രത്തിലുള്ളത്. പൊളിറ്റിക്കൽ ത്രില്ലർ ജോണറിലാണ് ചിത്രത്തിൻറെ കഥ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News