Shani Dev Angry : ഈ പ്രവൃത്തികൾ ശനി ദേവനെ കോപിഷ്ഠനാക്കും; ഒരിക്കലും ഇവ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം

കർമ്മങ്ങൾക്ക് അനുസരിച്ച് ആളുകൾക്ക് ഫലം നൽകുന്നതിന്റെ ചുമതല  നവഗ്രഹങ്ങളുടേതാണെന്നാണ് വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 01:27 PM IST
  • നവഗ്രഹങ്ങളാണ് ഓരോ ആളുകൾക്കും അവരുടെ കർമ്മങ്ങളുടെ ഫലം നൽകുന്നതെന്നാണ് ജ്യോതിഷ വിദഗ്ദ്ധന്മാർ വിശ്വസിക്കുന്നത്.
  • കർമ്മങ്ങൾക്ക് അനുസരിച്ച് ആളുകൾക്ക് ഫലം നൽകുന്നതിന്റെ ചുമതല നവഗ്രഹങ്ങളുടേതാണെന്നാണ് വിശ്വാസം.
  • അതിനാൽ തന്നെ നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നത് ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ട് വരാൻ സഹായിക്കും.
  • അതിൽ തന്നെ ശനി ദേവന് വളരെയധികം പ്രാധാന്യമുണ്ട്. നീതിയുടെ ദേവനായി ആണ് ശനി ദേവനെ കണക്കാക്കുന്നത്.
Shani Dev Angry : ഈ പ്രവൃത്തികൾ ശനി ദേവനെ കോപിഷ്ഠനാക്കും; ഒരിക്കലും ഇവ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം

ദൈവാനുഗ്രഹം കൂടാതെ ഗ്രഹങ്ങളുടെ അനുഗ്രഹവും ആളുകളുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്. നവഗ്രഹങ്ങളാണ് ഓരോ ആളുകൾക്കും അവരുടെ കർമ്മങ്ങളുടെ ഫലം നൽകുന്നതെന്നാണ് ജ്യോതിഷ വിദഗ്ദ്ധന്മാർ വിശ്വസിക്കുന്നത്. കർമ്മങ്ങൾക്ക് അനുസരിച്ച് ആളുകൾക്ക് ഫലം നൽകുന്നതിന്റെ ചുമതല  നവഗ്രഹങ്ങളുടേതാണെന്നാണ് വിശ്വാസം. അതിനാൽ തന്നെ നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നത് ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ട് വരാൻ സഹായിക്കും.

അതിൽ തന്നെ ശനി ദേവന് വളരെയധികം പ്രാധാന്യമുണ്ട്. നീതിയുടെ ദേവനായി ആണ് ശനി ദേവനെ കണക്കാക്കുന്നത്. ശനി ദേവന്റെ അനുഗ്രഹമില്ലെങ്കിൽ ജീവിതത്തിൽ ഒരുപാട് പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. അത്പോലെ തന്നെ ഒരാൾ തന്റെ പ്രവൃത്തികൾ കൊണ്ട് ശനി ദേവനെ കോപിഷ്ഠനാക്കിയാൽ, അയാളുടെ ജീവിതത്തെ വളരെയധികം ബാധിക്കാനും അത് കാരണമാകും.

 ഈ പ്രവൃത്തികൾ ശനി ദേവനെ കോപിഷ്ടനാക്കും

1) രാത്രി ഏറെ വൈകി ഉറങ്ങുന്നവരെയും, രാവിലെ വൈകി എഴുന്നേൽക്കുന്നവരെയും ശനി ദേവൻ ഇഷ്ടമല്ലെന്നാണ് വിശ്വാസം. രാവിലെ നേരത്തെ എഴുന്നേൽക്കുന്നവർക്ക് ശനി ദേവന്റെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വാസം ഉണ്ട്.

2) തങ്ങളെ കീഴിൽ ജോലി ചെയ്യുന്നവരെ ഉപദ്രവിക്കുന്ന ആളുകളോട് ശനി ദേവൻ യാതൊരു ദയയും കാണിക്കില്ലെന്നാണ് വിവാസം.

3) മാതാപിതാക്കളെ ബഹുമാനിക്കാത്തതും ശനി ദേവന്റെ കോപത്തിന് കാരണമാകും.

4) മറ്റുള്ളവരുടെ പണം മോഷ്ടിക്കുന്ന ആളുകളെയും ശനി ദേവൻ ശിക്ഷിക്കും.

5)   അമാവാസി ദിനത്തിൽ മത്സ്യ മാംസാദികളും, മദ്യവും കഴിക്കുന്നവർ ശനി ദേവന്റെ കോപത്തിന് പാത്രമാകും.

6) അംഗവൈകല്യമുള്ളവരെ കളിയാക്കുന്നവരെയും ശനി ദേവൻ ശിക്ഷിച്ച് നീതി നടപ്പാക്കും.

ഈ പ്രവൃത്തികൾ ശനി ദേവനെ സന്തുഷ്ടനാകും

1) സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ  ശനി ദേവനെ പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.

 2) ശനിയാഴ്ചകളിൽ എള്ളെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുന്നതും ഉത്തമമാണ്.

3) 27 ദിവസം തുടർച്ചയായി എന്നും  രാവിലെയും വൈകിട്ടും 7 പ്രാവശ്യം വീതം ശനീശ്വര മന്ത്രം ജപിക്കുന്നത് ശനിദേവനെ പ്രീതിപ്പെടുത്തും.

 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News