Jawan: ഈ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കണ്ടാണ് ജവാന് വേണ്ടി തയ്യാറെടുത്തത്; ഷാരൂഖ് ഖാൻ

Shah Rukh Khan about Jawan Movie: ജവാന് സിനമയിലെ ഷാരൂഖിന്റെ ലുക്കും പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇത് വരെ കിംഗ് ഖാന് പ്രത്യക്ഷപ്പെടാത്ത മൊട്ട ലുക്കിലാണ് ജവാനില് എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 06:52 PM IST
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
  • ആസ്ക് എസ്.ആർ.കെ എന്ന ട്വിറ്റർ ചോദ്യോത്തര സംവാദത്തിൽ ജവാൻ എന്ന ചിത്രത്തിലെ കഥാപാത്രമാവാൻ നടത്തിയ താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് അദ്ദേഹം.
Jawan: ഈ സൂപ്പർ സ്റ്റാറുകളുടെ  സിനിമകൾ കണ്ടാണ് ജവാന് വേണ്ടി തയ്യാറെടുത്തത്; ഷാരൂഖ് ഖാൻ

എന്ത് തിരക്കിനിടയിലും തന്റെ ആരാധകരുമായി സംവധിക്കാൻ സമയം കണ്ടെത്തുന്ന ബോളിവുഡ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. അതിനായി ആസ്ക് എസ്.ആർ.കെ എന്ന രീതിയിലാണ് അദ്ദേഹം ആരാധകർക്ക് അവസരം നൽകാറുള്ളത്. ഷാരൂഖിന്റേ ഇനി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ജവാൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ജവാന്റെ പ്രിവ്യൂ പുറത്തുവന്നതോടെ തന്റെ ആരാധകരുമായി സംസാരിച്ചിരിക്കുകയാണ് ഷാരൂഖ്.

ആസ്ക് എസ്.ആർ.കെ എന്ന ട്വിറ്റർ ചോദ്യോത്തര സംവാദത്തിൽ ജവാൻ എന്ന ചിത്രത്തിലെ കഥാപാത്രമാവാൻ നടത്തിയ താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയുമായി ബന്ധപ്പെട്ട് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജവാനിലെ കഥാപാത്രത്തിലെത്തുന്നതിനായി വിജയ്, അല്ലു അർജുൻ, രജനി സാർ, യഷ് തുടങ്ങി ഒരുപാട് പേരുടെ സിനിമകൾ കണ്ടുവെന്നാണ് ഷാരൂഖ് പറയുന്നത്. ജവാനിലെ കഥാപാത്രമാകുന്നതിനായി ഏതെങ്കിലും സിനിമകൾ കണ്ട് മുന്നൊരുക്കം നടത്തിയിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ ഉത്തരം നൽകിയത്. 

ഷാരൂഖ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന ജവാനിൽ നായികായെത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരമായ നയൻ താരയാണ്. സിനിമ സംവിധാനം ചെയ്യുന്നത് അറ്റ്ലി കുമാർ ആണ്. തമിഴിലെ പ്രമുഖ സംവിധായകനായ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. കൂടാതെ നയൻ താരയുടെയും ബോളിവുഡിലെ അരങ്ങേറ്റ സിനിമയാണ് ഇത്. ഈ പ്രത്യേകതകൾ എല്ലാം ഉള്ളതിനാൽ തന്നെ സിനമയ്ക്ക് വേണ്ടി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്. 

ALSO READ: ഷാറൂഖ് ഖാന്റെ മുട്ട ലുക്ക്! ജവന്റെ പുതിയ പോസ്റ്റർ പുറത്ത്

അതിനിടയിൽ ജവാന്റെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൊട്ടയടിച്ച ലുക്കിലുള്ള ഷാരൂഖ് ഖാനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ച പുറത്തുവന്ന പ്രിവ്യൂവിൽ ഈ ലുക്കിലുള്ള ഷാരൂഖ് ഖാന്റെ രം​ഗങ്ങളും ഉണ്ടായിരുന്നു. ഷാരൂഖിന്റെ ഇതുവരെ കാണാത്ത ഈ രൂപം ആരാധകരിൽ കൗതുകവും ആവേശവും ഉണർത്തിയിരിക്കുകയാണ്. ചിത്രത്തിൽ ആറ് ലുക്കിലാണ് ഷാരൂഖ് എത്തുകയെന്നാണ് റിപ്പോർട്ട്. നയൻതാരയാണ് ജവാനിലെ നായിക. വിജയ് സേതുപതി വില്ലനായും എത്തുന്നു. ചിത്രത്തിൽ ദീപിക പ​ദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധാണ് സം​ഗീതം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മോഷൻ പോസ്റ്ററിനും ​ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പഠാന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.

ഇതിനിടയിൽ നടൻ ഷാരൂഖ് ഖാന് വാ​ഹനാപകടം സംഭവിച്ചെന്ന തരത്തിൽ ഈ അടുത്ത ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജവന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായി അമേരിക്കയിൽ വച്ച് വാഹനാപകടം സംഭവിച്ച ഷാരൂഖിന് മൂക്കിനാണ് അപകടം പറ്റിയതെന്നും. അമേരിക്കയിൽ നിന്നു തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി, ശേഷം മുംബൈയിലെ തന്റെ വസതിയിൽ ഇപ്പോൾ വിശ്രമിക്കുകയാണ് എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് വാർത്തകൾ വ്യാജമാണെന്ന് തെളിയുകയായിരുന്നു. 

അതേസമയം പത്താനാണ് ഷാരൂഖിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. അഞ്ച് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ എസ്. ആർ.കെ ചിത്രമായിരുന്നു പത്താൻ. ജനവുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. 225 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഗ്രോസ് 1000 കോടിയിലേറെയാണ്. 

ഏകദേശം 200 കോടി രൂപയാണ് ഷാരൂഖിന് പ്രതിഫലമായി ലഭിച്ചത്. ബോളിവുഡ് ഹങ്കാമയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം ഉൾപ്പെടെയാണിതെന്നാണ് ലഭിക്കുന്ന വിവരം. ദേശത്തു നിന്ന് 392.55 കോടിയും നേടി. ആകെ 1050.40 കോടി രൂപയാണ് പത്താൻ തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. കൂടാതെ സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ് എന്നിവയിലൂടെ 150 കോടിയും നേടിയിരുന്നു. 30 കോടിരൂപയാണ് പത്താന്റെ മ്യൂസിക് റൈറ്റ്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ഷാറൂഖ് ഖാനോടൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാമും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഷാറൂഖിനെ പോലെ ജോണിന്റെ വില്ലൻ കഥാപാത്രവും കൈയടി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News