Saudi Vellakka ott update: പ്രേക്ഷകർ കാത്തിരുന്ന ചിത്രം; 'സൗദി വെള്ളക്ക' ഒടിടിയിലെത്തുന്നു...

Saudi Vellakka OTT: മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം സൗദി വെള്ളക്ക ഒടിടിയിലേക്കെത്തുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണിത്.  

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 09:29 AM IST
  • ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണിത്.
  • ഡിസംബർ 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
  • രാഷ്ട്രീയപരമായും മറ്റും ബന്ധപ്പെട്ടുള്ള കേരളത്തിലെ കാലിക പ്രസ്കതിയുള്ള വിഷയങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
Saudi Vellakka ott update: പ്രേക്ഷകർ കാത്തിരുന്ന ചിത്രം; 'സൗദി വെള്ളക്ക' ഒടിടിയിലെത്തുന്നു...

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണിത്. ഡിസംബർ 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയപരമായും മറ്റും ബന്ധപ്പെട്ടുള്ള കേരളത്തിലെ കാലിക പ്രസ്കതിയുള്ള വിഷയങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. കോടതി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. 

കാത്തിരിപ്പിന് വിരാമമിട്ട് സൗദി വെള്ളക്ക ഒടിടിയിലേക്കെത്തുകയാണ്. ഒടിടി റിലീസ് തിയതി പുറത്തുവിട്ടു. ജനുവരി ആറിന് സോണി ലിവിലാണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങുക. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക്  'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. 

Also Read: Aanaparambile World Cup: ഫുട്ബോൾ ആവേശം തീരുന്നില്ല; 'ആനപ്പറമ്പിലെ വേൾഡ് കപ്പി'ലെ 'പന്തുമായി ദൂരെ' ​ഗാനം എത്തി

 

ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട വേളയിൽ അറിയിച്ചിരുന്നു. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി അറിയിച്ചിരുന്നു.

ലുക്ക്മാൻ അവറാൻ ബിനു പപ്പു, സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമായിരുന്നു. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തത്. പാലി ഫ്രാൻസിസ് ആണ് സംഗീതം നൽകിയത്. നിഷാദ് യൂസഫ് എഡിറ്റിങ്. വാബു വിതുര ആർട്

സഹനിർമ്മാതാവ്: ഹരീന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (ശബ്ദ ഘടകം), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (ശബ്ദ ഘടകം), കലാസംവിധാനം: സാബു മോഹൻ, വേഷം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: മനു മോഹൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, വരികൾ: അൻവർ അലി, ജോ പോൾ, ഗായകർ: ബോംബെ ജയശ്രീ, ജോബ് കുര്യൻ, ചീഫ് അസോസിയേറ്റ്: ബിനു പാപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News