RDX Movie : 'മുട്ടനിടി' ഇനി ടിവിയിൽ കാണാം; ആർഡിഎക്സ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

RDX OTT Release : സ്റ്റാർ നെറ്റ്വർക്കിന്റെ ഏഷ്യനെറ്റിനാണ് ആർഡിഎക്സിന്റെ സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 04:51 PM IST
  • ചിത്രത്തിന്റെ ആഗോള ബിസിനെസ് 100 കോടി പിന്നിടുകയും ചെയ്തു.
  • ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഓണം റിലീസായി തിയറ്ററിൽ എത്തിയ ചിത്രമാണ് ആർഡിഎക്സ്.
  • നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്തത്.
RDX Movie : 'മുട്ടനിടി' ഇനി ടിവിയിൽ കാണാം; ആർഡിഎക്സ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

ഫൈറ്റ് ആക്ഷൻ പാക്കിൽ പ്രേക്ഷകരെ പുളകം കൊള്ളിച്ച ആർഡിഎക്സ് സാറ്റ്ലൈറ്റ് റിലീസിനായി ഒരുങ്ങുന്നു. ഏഷ്യനെറ്റിനാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. മലയാളം അക്ഷൻ ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 80 കോടി ആയതിന് പിന്നാലെ ഒടിടിയിൽ എത്തിയിരുന്നു. അതിന് പിന്നാലെ ടെലിവിഷൻ സംപ്രേഷണത്തിന് ഒരുങ്ങുന്നത്. ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണം നടക്കുക. ചിത്രത്തിന്റെ ആഗോള ബിസിനെസ് 100 കോടി പിന്നിടുകയും ചെയ്തു. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഓണം റിലീസായി തിയറ്ററിൽ എത്തിയ ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്തത്.

ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തി ചേർന്നിരിക്കുകയാണ് ആർഡിഎക്സ്. ഓണം റിലീസിന് ശേഷം മൂന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ആർഡിഎക്സ് ഇപ്പോഴും നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശനം തുടരുന്നത്. കേരള ബോക്സ്ഓഫീസിൽ ഇതിനോടകം ചിത്രം 50 കോടി നേടി. കേരള ഗ്രോസറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആർഡിഎക്സ്. 

ALSO READ : Vettaiyan Movie : രജിനികാന്തിന്റെ 170-ാം ചിത്രത്തിന് പേരിട്ടു; ടീസർ പുറത്ത്

ചിത്രത്തിൻറെ ഒടിടി വൻ തുകക്ക് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News