Ramesh Pisharody: രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങൾ'; മമ്മൂട്ടി പ്രകാശനം ചെയ്തു

രമേഷ് പിഷാരടി രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചിരി പുരണ്ട ജീവിതങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 10:15 AM IST
  • മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ് പിഷാരടിയുടെ പുസ്തകം പ്രകാശനം ചെയ്തത്.
  • പുസ്തകം പ്രകാശനം ചെയ്ത മമ്മൂട്ടിക്കും പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും രമേഷ് പിഷാരടി നന്ദി പറഞ്ഞു.
  • പ്രമുഖ ബുക്ക്‌സ്റ്റാളുകളിലും ഓൺലൈനിലും പുസ്തകം ലഭ്യമാണ്.
Ramesh Pisharody: രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങൾ'; മമ്മൂട്ടി പ്രകാശനം ചെയ്തു

സിനിമയിലൂടെയും കോമഡി സ്കിറ്റ്, സ്റ്റേജ് ഷോ എന്നിവയിലൂടെയെല്ലാം നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. പിഷാരടിയുടെ കൗണ്ടറുകൾ കേട്ട് ചിരിക്കാത്തവരുണ്ടാകില്ല. വളരെ രസകരമായിട്ടാണ് പിഷാരടിയുടെ പ്രസന്റേഷൻ. ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയുടെ വിജയത്തിന് പിന്നിലും പ്രധാന പങ്ക് വഹിക്കുക്കുന്നത് പിഷാരടിയുടെ കൗണ്ടറുകളും അവതരണ ശൈലിയും തന്നെയാണ്. സിനിമകളിലും തന്റെ വേഷങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുന്ന താരമാണ് രമേഷ് പിഷാരടി. സിനിമകളിലും മറ്റ് പരിപാടികളിലും വന്ന് നമ്മളെ ചിരിപ്പിച്ച പിഷാരടിയുടെ തമാശകൾ ഇനി പുസ്തക രൂപത്തിലൂടെയും ആസ്വാദകരിലേക്ക് എത്തുകയാണ്.

രമേഷ് പിഷാരടി രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചിരി പുരണ്ട ജീവിതങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ്. മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ് പിഷാരടിയുടെ പുസ്തകം പ്രകാശനം ചെയ്തത്. സ്വന്തം ജീവിതാനുഭവങ്ങളിൽ നർമ്മത്തിന്റെ വെള്ളം ചേർത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകൾ മുഴുവൻ സത്യമല്ല, കള്ളവുമല്ല എന്നാണ് പുസ്തകത്തിന്റെ പിൻഭാ​ഗത്ത് എഴുതിയിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബുക്കിന് 160 രൂപയാണ് വില. 

പുസ്തകം പ്രകാശനം ചെയ്ത മമ്മൂട്ടിക്കും പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും രമേഷ് പിഷാരടി നന്ദി പറഞ്ഞു. പ്രമുഖ ബുക്ക്‌സ്റ്റാളുകളിലും ഓൺലൈനിലും പുസ്തകം ലഭ്യമാണ്. http://mbibooks.com മാതൃഭൂമിയിലൂടെ ആദ്യം ബുക്ക്‌ ചെയ്യുന്ന 200 പേർക്ക് signed കോപ്പികൾ കിട്ടുമെന്ന് പിഷാരടി തന്റെ ഫേസ്ബുക്ക് പോജിലൂടെ അറിയിച്ചു. 

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''അക്ഷരങ്ങളുടെ ലോകത്ത് 100 വർഷം പൂർത്തിയാക്കിയ മഹാ പ്രസ്ഥാനം മാതൃഭൂമി. കഥാപാത്രങ്ങളുടെ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ മഹാ നടൻ മമ്മൂക്ക. പ്രസിദ്ധീകരിച്ചും പ്രകാശനം ചെയ്തും ചേർത്തു നിർത്തിയതിനു നന്ദി.
ചിന്തകളിൽ ചിരി പുരട്ടിയ സുഹൃത്തുക്കൾക്കും വായനക്കാർക്കും സമർപ്പിക്കുന്നു.
പ്രമുഖ ബുക്ക്‌സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്
http://mbibooks.com മാതൃഭൂമിയിലൂടെ ആദ്യം ബുക്ക്‌ ചെയ്യുന്ന 200 പേർക്ക് signed കോപ്പികൾ കിട്ടുന്നതാണ്.''

വിവിധ ചാനൽ പരിപാടികളും രമേഷ് പിഷാരടി അവതരിപ്പിക്കുന്നുണ്ട്. പിഷാരടിയുടെ നർമ്മങ്ങൾ പ്രേക്ഷകരെ ഒരിക്കലും മടിപ്പിക്കില്ല എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ പരിപാടികളുടെ വിജയം സൂചിപ്പിക്കുന്നത്. അടുത്തിടെ താരത്തെ കേന്ദ്ര കഥാപാത്രമാക്കി നോ വേ ഔട്ട് എന്നൊരു ചിത്രം പുറത്തിറക്കിയിരുന്നു. നവാഗതനായ നിധിൻ ദേവിദാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നില്ല. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപാത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 

Also Read: Romancham Movie: ഹൊറർ കോമഡിയുമായി സൗബിനും അർജുനും; 'രോമാഞ്ചം' ട്രെയിലർ

കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി ആദ്യമായി അൽപം സീരസായിട്ടുള്ള വേഷത്തിൽ എത്തിയ ചിത്രമാണിത്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ,  ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ അത്രകണ്ട മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സിനിമ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കെ.ആർ രാഹുലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

കൊമേഡിയനും നടനും മാത്രമല്ല ഒരു സംവിധായകൻ കൂടിയാണ് താരം. 2018ൽ പഞ്ചവർണതത്ത എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് 2019ൽ മമ്മൂട്ടിയ നായകനാക്കി ​ഗാന​ഗന്ധർവ്വൻ എന്ന ചിത്രവും രമേഷ് പിഷാരടി സംവിധാനം ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News