No Way Out Movie : പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ട് റിലീസിനൊരുങ്ങുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

No way Out Release Date നവാഗതനായ നിധിൻ ദേവിദാസ് (Nithin Devidas) സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 22ന് റിലീസ് ചെയ്യും  

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 10:30 PM IST
  • കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്.
  • പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
No Way Out Movie : പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ട് റിലീസിനൊരുങ്ങുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: രമേഷ് പിഷാരടി (Ramesh Pisharody) കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നോ വേ ഔട്ട് (No Way Out) സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ നിധിൻ ദേവിദാസ് (Nithin Devidas) സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 22ന് റിലീസ് ചെയ്യും

കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : Oruthee 2 : ഒരുത്തീ 2; നവ്യാ നായരുടെ ഒരുത്തീ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

"നോ വേ ഓട്ട് തിയറ്ററിൽ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ചിത്രീകരിച്ചത്, അതിനുള്ള സാഹചര്യം ദൈവം ഒരുക്കട്ടെ എന്ന് പ്രർഥിക്കുകയാണ് ഇപ്പോൾ" സംവിധായകനായ നിധിൻ ദേവിദാസ് നേരത്തെ  സീ മലയാളം ന്യൂസിനോടായി പറഞ്ഞിരുന്നു.

നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News