Rajinikanth and Kamal Haasan: ഉലഗനായകനും തലൈവരും കണ്ടുമുട്ടി; ആരാധകർ ആവേശത്തിൽ

Rajinikanth and Kamal Haasan in one frame: ഇന്ത്യൻ-2', 'തലൈവർ170' എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് സ്റ്റുഡിയോയിലെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 06:44 PM IST
  • കമൽ ഹാസന്റേയും രജനികാന്തിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
  • ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് രജനി 170
  • കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2.
Rajinikanth and Kamal Haasan: ഉലഗനായകനും തലൈവരും കണ്ടുമുട്ടി; ആരാധകർ ആവേശത്തിൽ

ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് എല്ലായിപ്പോഴും ഇഷ്ടമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആകാംക്ഷയും ആവേശവും പകർന്നുകൊണ്ട് 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ 'ഇന്ത്യൻ-2', 'തലൈവർ170' എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് നേരിയ നിമിഷം പങ്കിടുന്നു. 

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 

ALSO READ: ധ്യാൻ ശ്രീനിവാസൻ ചിത്രം ചീന ട്രോഫി തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്‌നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് 'തലൈവർ170'. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ?ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170-യുടെ സംഗീതസംവിധാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News