Malayalam Box Office: ഭ്രമയുഗമോ, പ്രേമലുവോ ബോക്സോഫീസിൽ കോടികളുടെ നേട്ടം ആർക്ക്?

Malayalam Box Office Collection Reports: ഫെബ്രുവരി 15-ന് റിലീസ് ചെയ്ത ഭ്രമയുഗം നാല് ദിവസം കൊണ്ട് നേടിയത് വലിയ തുകയാണ്. ഇന്ത്യനെറ്റ് കളക്ഷനായി 12.8 കോടിയും ഓവര്‍സീസ് കളക്ഷനായി 11.45 കോടിയും

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 12:21 PM IST
  • ഫെബ്രുവരി 15-ന് റിലീസ് ചെയ്ത ഭ്രമയുഗം നാല് ദിവസം കൊണ്ട് നേടിയത് 22 കോടിയാണ്
  • പ്രേമലുവിലെ ബജറ്റ് വെറും 3 കോടിയാണ്
  • 27.73 കോടിയിലാണ് ഭ്രമയുഗം നിർമ്മിച്ചിരിക്കുന്നത്
Malayalam Box Office: ഭ്രമയുഗമോ, പ്രേമലുവോ ബോക്സോഫീസിൽ കോടികളുടെ നേട്ടം ആർക്ക്?

തിരുവനന്തപുരം: മലയാളം ബോക്സോഫീസിനിത് മികച്ച കാലം കൂടിയാണ്.  ഒന്നിന് പുറകെ ഒന്നായി നിരവധി ചിത്രങ്ങളാണ് ഹിറ്റ് ചാർട്ടുകളിലേക്ക് എത്തുന്നത്. ഏറ്റവും അവസാനം റിലീസായ പ്രേമലുവും- ഭ്രമയുഗവുമെല്ലാം തീയ്യേറ്ററുകളിൽ മികച്ച പ്രകടമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.

പ്രേമലു നിലവിൽ വേൾഡ് വൈഡ് കളക്ഷനിൽ 34.9 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം 21.35 കോടിയും ഇന്ത്യ ഗ്രോസ് കളക്ഷനായി ചിത്രം 20.85 കോടിയുമാണ് നേടിയത്. ഓവര്‍സീസ് കളക്ഷനായി ചിത്രത്തിൻറെ നേട്ടം ചെന്നെത്തിയിരിക്കുന്നത്  14.05 കോടിയിലുമാണ്. അതായത് ആകെ നേട്ടം 34.9 കോടി ഫെബ്രുവരി 9-ന് റിലീസ് ചെയ്ത ചിത്രത്തിൻറെ 10 ദിവസത്തെ നേട്ടമാണിത്. എന്നാൽ കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം പ്രേമലു 10 ദിസം കൊണ്ട് 41.05 കോടിയാണ് ബോക്സോഫീസിൽ നേടിയത്.

ഫെബ്രുവരി 15-ന് റിലീസ് ചെയ്ത ഭ്രമയുഗം നാല് ദിവസം കൊണ്ട് നേടിയത് 22 കോടിയാണ്. ഇന്ത്യനെറ്റ് കളക്ഷനായി 12.8 കോടിയും ഓവര്‍സീസ് കളക്ഷനായി 11.45 കോടിയും ചിത്രം നേടി.  ഇന്ത്യൻ ഗ്രോസ് കളക്ഷൻ 10.55 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ കേരള ബോക്സോഫീസ് ട്വിറ്റർ കണക്ക് പ്രകാരം 31 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്.

രണ്ട് ചിത്രങ്ങളുടെയും ബഡ്ജറ്റ്

എഡി ഗിരീഷ് രചനയും സംവിധാനവും നിർവ്വഹിച്ച പ്രേമലുവിലെ ബജറ്റ് വെറും 3 കോടിയാണെന്ന് ഗൂഗിളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പറയുന്നു. ഹൈരദാബാദിലും കേരളത്തിലുമായി ചിലവ് ചുരുക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം 27.73 കോടിയിലാണ് ഭ്രമയുഗം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 4 ദിവസം കൊണ്ട് തന്നെ ചിത്രം മുടക്ക് മുതലിൽ എത്തിയിരിക്കുകയാണ്. ഉറപ്പായും ഗംഭീര ലാഭം ബോക്സോഫീസിൽ നിന്നും ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_use

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News