Karate Chandran Movie : പ്രേമലു തരംഗത്തിന് പിന്നാലെ പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്; 'കരാട്ടെ ചന്ദ്രൻ' ആയി ഫഹദ് ഫാസിൽ

Fahadh Faasil Karate Chandran Movie : ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരുടെ സംയുക്ത സിനിമ നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ  

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 07:40 PM IST
  • ഭാവന സ്റ്റുഡിയോസിന്റെ ആറാം ചിത്രമാണ് കരാട്ടെ ചന്ദ്രൻ
  • നവാഗതനായ റോയി ആണ് ചിത്രത്തിന്റെ സംവിധായകൻ
  • എസ് ഹരീഷും വിനോയ് തോമസും ചേർന്നാണ് രചന
  • ചിത്രീകരണം ഉടൻ ആരംഭിച്ചേക്കും
Karate Chandran Movie : പ്രേമലു തരംഗത്തിന് പിന്നാലെ പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്; 'കരാട്ടെ ചന്ദ്രൻ' ആയി ഫഹദ് ഫാസിൽ

പ്രേമലുവിന്റെ വിജയലഹരിയിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് കരാട്ടെ ചന്ദ്രൻ എന്ന പേരിട്ടിരിക്കുന്നത്. നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച റോയ് ടിഎം സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് കരാട്ടെ ചന്ദ്രൻ. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്നു റോയ്. എഴുത്തുകാരൻ എസ് ഹരീഷും പാൽതു ജാൻവറിന്റെ രചയ്താവുമായി വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സിനിമയുടെ പ്രഖ്യാപനത്തിനോടൊപ്പം ചിത്രത്തിലെ ഫഹദിന്റെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളി സിനിമ ഇൻഡസ്ട്രിയിൽ മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഭാവന സ്റ്റുഡിയോസ് ഇപ്പോൾ പ്രേക്ഷകരിൽ ഇപ്പോൾ വിശ്വസനീയമായ ബ്രാൻഡായി മാറിയിരിക്കുകയാണ്.

ALSO READ : Poacher OTT : 'എന്ത് തന്നെയാണെങ്കിലും കൊലപാതകം കൊലപാതകം തന്നെയാണ്'; പോച്ചർ എന്തിനെ കുറിച്ചാണ് പറയുക സൂചന നൽകി ആലിയ ഭട്ട്

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഭാവനാ സ്റ്റുഡിയോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്ലനും മമിതയും ആയിരുന്നു. എന്നും മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കിയ ഭാവനാ സ്റ്റുഡിയോസ് 'കരാട്ടെ ചന്ദ്ര'നിലൂടെയും ആ മേന്മ കാത്തുസൂക്ഷിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പിആർഒ.

ആവേശമാണ് മലയാളത്തിൽ ഇനി ഫഹദിന്റേതായി തിയറ്ററിൽ എത്താൻ പോകുന്നത്. രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് ആവേശം. നസ്രിയ നസീമും അനവർ റഷീദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News