NO WAY OUT Movie Review : കോവിഡും ആത്മഹത്യയും; പുതുമ തേടുന്ന മലയാളി തന്നെ കൈവിട്ട സർവൈവൽ ത്രില്ലർ ചിത്രം, നോ വേ ഔട്ട് റിവ്യൂ

No Way Out malayalam Movie review സ്ക്രിനിലെത്തുന്നത് ആകെ നാല് കഥാപാത്രങ്ങൾ, 90 മിനിറ്റ് മാത്രം ദൈർഘ്യം നോ വേ ഔട്ട് ഓർമ്മിപ്പിക്കുന്നത് ഓസ്കാർ നോമിനേഷൻ ലഭിച്ച് ഡാനി ബോയിൽ ചിത്രം 127 ഹവേഴ്സാണ്. 

Written by - Jenish Thomas | Last Updated : May 8, 2022, 04:17 PM IST
  • നോ വേ ഔട്ട്, സ്ഥിരം കോമഡി വേഷങ്ങളിലും തഗ് ഡയലോഗുകളുമായി നിരവധി മിനിസ്ക്രീൻ ആരാധകരുള്ള രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ ചിത്രം.
  • സ്ക്രീനിലെത്തുന്നത് ആകെ നാല് കഥാപാത്രങ്ങൾ,
  • 90 മിനിറ്റ് മാത്രം ദൈർഘ്യം നോ വേ ഔട്ട് ഓർമ്മിപ്പിക്കുന്നത് ഓസ്കാർ നോമിനേഷൻ ലഭിച്ച് ഡാനി ബോയിൽ ചിത്രം 127 ഹവേഴ്സാണ്.
NO WAY OUT Movie Review : കോവിഡും ആത്മഹത്യയും; പുതുമ തേടുന്ന മലയാളി തന്നെ കൈവിട്ട സർവൈവൽ ത്രില്ലർ ചിത്രം, നോ വേ ഔട്ട് റിവ്യൂ

മലയാളി സിനിമ പ്രേക്ഷകർക്ക് ഒരു സ്വഭാവമുണ്ട് മറ്റ് സിനിമ ഇൻഡസ്ട്രികളെ നോക്കി നമ്മുടെ മലയാളത്തിലെന്താ ഇങ്ങനെ ഒരു ചിത്രം വരാത്തത് എന്ന് ചോദിക്കും. എന്നാൽ അങ്ങനെ ഒരു ചിത്രം വന്നാലോ അതിനെ ഒട്ടും പ്രോത്സാഹിപ്പിക്കാൻ പോലും ശ്രമിക്കാറില്ല. സിനിമയെ എന്നും സ്റ്റാർ വാല്യുവിന്റെ കണക്കിലെടുത്ത് തിയറ്ററുകൾ തിരഞ്ഞെടുക്കുന്ന മലയാളികൾക്കിടയിലേക്ക് ഒരു പരീക്ഷണ ചിത്രമെത്തിക്കാൻ മിക്കവരും ഭയപ്പെടുകയാണ്. മലയാളി സിനിമ പ്രേക്ഷകർ ഇങ്ങനെയാണെന്നും നൂറ് ശതമാനം ഉറപ്പുണ്ടായിട്ടും ചില ഇടവേളകളിൽ പരീക്ഷണ ചിത്രങ്ങൾ വെള്ളിത്തിരയിലേക്കെത്തിച്ചേരാറുണ്ട്. എന്നാൽ അവരുടെ അവസ്ഥയോ? അങ്ങനെ ഒരു ചിത്രത്തിന്റെ വിശകലനമാണ് ഇന്ന് ചർച്ച ചെയ്യുന്നത്. 

നോ വേ ഔട്ട്, സ്ഥിരം കോമഡി വേഷങ്ങളിലും തഗ് ഡയലോഗുകളുമായി നിരവധി മിനിസ്ക്രീൻ ആരാധകരുള്ള രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ ചിത്രം. മലയാളത്തിലെ കോമഡി താരങ്ങൾ വെറു ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ മാത്രമല്ലയെന്നുള്ളതിന് തെളിവുകൾ അങ്ങ് ജഗതി ശ്രീകുമാർ മുതൽ ഇന്ന് ഇപ്പോൾ ഇന്ദ്രൻസും സുരാജ് വെഞ്ഞാറുമുടും ഉൾപ്പെടെയുള്ളവർ കാണിച്ചു തന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലേത്തെ ഉദ്ദാഹരണമാണ് നോ വേ ഒട്ടിലെ രമേശ് പിഷാരടിയും. 

സ്ക്രീനിലെത്തുന്നത് ആകെ നാല് കഥാപാത്രങ്ങൾ, 90 മിനിറ്റ് മാത്രം ദൈർഘ്യം നോ വേ ഔട്ട് ഓർമ്മിപ്പിക്കുന്നത് ഓസ്കാർ നോമിനേഷൻ ലഭിച്ച് ഡാനി ബോയിൽ ചിത്രം 127 ഹവേഴ്സിനെയാണ്. ഒരു മനുഷ്യൻ തന്റെ നിസഹായത നിറഞ്ഞ അവസ്ഥായിൽ നിൽക്കുമ്പോൾ അവസാന കച്ചി തുരമ്പ് എന്ന പോലെ ജീവിതത്തിലേക്ക് ഒരു പിടിവള്ളി ലഭിക്കുന്നു എന്നാൽ അത് അനുഭവിക്കണമെങ്കിലോ നായകൻ മരണത്തെ തോൽപ്പിക്കണം. അതാണ് നോ വേ ഔട്ട് സിനിമയിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. 

സിനിമയിലേക്ക്

ഡേവിഡ് ചെറിയാൻ എന്ന പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യക്കായി തുനിയുന്നതും അതിൽ നിന്ന് എങ്ങനെ കരകയറുന്നതമാണ് സിനിമ. കഥാപാത്രത്തിന്റെ മാനസിക പിരിമുറക്കവും കഥയിലെ സ്ഥിഗതികളും കൂടി ചേരുമ്പോൾ സിനിമ പ്രേക്ഷകനെ സമ്മർദത്തിന്റെ ഉച്ചസ്ഥായിലെത്തിക്കമെന്ന് നിസംശയം പറയാൻ സാധിക്കും. സംവിധായകൻ കഥയ്ക്ക് പുറത്തേക്ക് പോകാതെ പ്രധാന വിഷയമെന്താണോ അതിലൂന്നി സിനിമയെ അവതരിപ്പിക്കാൻ ശ്രമിച്ചത് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. സാധാരണ മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള സർവൈവൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ പ്രധാന വിഷയത്തിൽ നിന്ന് അൽപം വ്യതിചലിച്ചോ അല്ലെങ്കിൽ വേറെ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ കബിളിപ്പിക്കാൻ ശ്രമിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. എന്നാൽ നോ വേ ഔട്ടിൽ സംവിധാകൻ ഒരിക്കലും അതിന് തുനിയാതിരുന്നതാണ് സിനിമയെ ഒരു ത്രില്ലർ ഗണത്തിലിരുന്ന കാണാൻ സഹായിക്കുന്നത്. 

കഥപാത്രങ്ങൾ

ചിത്രത്തിന്റെ സിംഹ ഭാഗവും പിഷാരടിയും ഒരു മുറിയും മാത്രമാണ്. സിനിമയിലുള്ള ബാക്കി മൂന്ന് കഥാപാത്രങ്ങൾ കേന്ദ്രകഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും പ്രതീക്ഷയും എന്താണെന്ന് പ്രേക്ഷകർക്ക് ഒരു സ്പൂൺ ഫീഡിന് വേണ്ടി മാത്രമാണ് സംവിധായകൻ അവതരിപ്പിച്ചിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പിഷാരടി, മാനസിക സംഘർഷങ്ങൾ നിമിഷങ്ങൾ തനിമയത്തോടെ തന്നെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ നായകന്റെ മാനസിക സംഘർഷങ്ങൾ അത് കാണുന്ന പ്രേക്ഷകന്റെയും കൂടിയാണെന്ന് പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നിപ്പോകുന്നു. ഒരുപക്ഷെ പിഷാരടിയെന്ന നടന്റെ നോ വേ ഔട്ട് എന്ന സിനിമയ്ക്ക് പുറത്തുള്ള ഇമേജാകും പ്രേക്ഷകനെ അങ്ങനെ തോന്നിപ്പിക്കുന്നത്. അതേസമയം നടൻ എന്ന നിലയിൽ പിഷാരടിക്ക് ഇതൊരു തുടക്കമാത്രമാണ് ഇപ്പോൾ പറയാം.

സങ്കേതികം 

സിനിമ എഡിറ്റിങ് ടേബിളിൽ വന്നപ്പോൾ അണിയറ പ്രവർത്തകരിൽ ചില സംശയങ്ങൾ ഉടലെടുത്തു എന്ന് തോന്നപ്പോകും. സിനിമ ഒരു നോൺ ലീനിയർ സ്വഭാവത്തിലാണ് കഥപറയുന്നതെങ്കിലും അവിടെയുമിവടെയും ചില സീനുകളുടെ ക്രമീകരണങ്ങൾ പ്രേക്ഷകനിൽ അൽപം സംശങ്ങൾക്ക് വഴി ഒരുക്കുകയാണ്. അതേസമയം സിനിമയിലെ ചില ഡീറ്റേലിങ്ങുകൾ എടുത്ത് പറയേണ്ടതാണ്. അലമാരയ്ക്ക് മുകളിൽ വെക്കുന്ന ലൈറ്റർ, തുണിയിടുന്ന അയ, വിലക്കുറവിൽ ലഭിച്ച കസേര തുടങ്ങിയ ചില ഡീറ്റേലിങ് സിനിമയ്ക്ക് മേലുള്ള ചോദ്യങ്ങളെ ബുദ്ധിപൂർവ്വം ഒഴിവാക്കി. സിനിമയുടെ ടെക്നിക്കൽ വശത്തെ കുറിച്ച് പറയുമ്പോൾ പറയാതിരിക്കാൻ സാധിക്കാത്ത ഒരു ഭാഗമാണ് ചിലന്തിയുടെ സീൻ. അത് ഏതൊരു പ്രേക്ഷകനെയും ഒരുനിമിഷത്തേക്കെങ്കിലും അലോസരപ്പെടുത്തുന്നതാണ്. അതാണ് ആ സീനിന്റെ പ്രത്യേകത. 

അപ്പോൾ സിനിമ

പ്രേക്ഷകനെ അവസാന നിമിഷം വരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണ് നോ വേ ഔട്ട് എന്ന് നിസംശയം പറയാം. കൂടാതെ വൻ ബജറ്റുകൾ ഉപയോഗിച്ച് സമാനമായ ചിത്രങ്ങൾ മറ്റ് ഭാഷകളിലെത്തുമ്പോൾ അതിന്റെ ഒരു ശതമാനം തുകകൊണ്ട് മാത്രം മലയാളത്തിൽ ഇത്തരത്തിൽ ഒരു സിനിമയെത്തുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ്. തിയറ്ററുകളിൽ നിന്ന് പടി ഇറങ്ങുന്ന ചിത്രം നാളെ ഒരു ഒടിടി ഹിറ്റാണ് പറയുമെന്ന് ഉറപ്പാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News