Naane Varuvean OTT : ധനുഷിന്റെ നാനേ വരുവേൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

Naane Varuvean OTT Release Date ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ ധനുഷ് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 08:03 PM IST
  • സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
  • ധനുഷിന്റെ സഹോദരൻ സെൽവരാ​ഘവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനേ വരുവേൻ.
  • ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തിയത്.
Naane Varuvean OTT : ധനുഷിന്റെ നാനേ വരുവേൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ചെന്നൈ : ധനുഷ് നായകനായി എത്തിയ ചിത്രം നാനേ വരുവേൻ ഇന്ന് അർധ രാത്രിയിൽ ഒടിടിയിൽ എത്തും. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ധനുഷ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്  നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ധനുഷിന്റെ സഹോദരൻ സെൽവരാ​ഘവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനേ വരുവേൻ.

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തിയത്.  വി ക്രിയേഷന്‍സിന്‍റെ ബാനറിൽ കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ നിർമ്മിച്ചത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറെ  സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരുന്ന ചിത്രമാണ് നാനെ വരുവേൻ. . ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തിയിരിക്കുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

ALSO READ : Kantara Movie: 200 കോടി ക്ലബിൽ ഇടം നേടി 'കാന്താരാ'; കേരളത്തിലും മികച്ച പ്രതികരണം

അതേസമയം ധനുഷിന്റെ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയളി താരം സംയുക്ത മേനോനാണ് നായികയായെത്തുന്നത്.  ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ​ഹിക്കുന്നത് ജി.വി പ്രകാശ്‍ കുമാറാണ്. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്ന് ജി.വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിൻറെ സംഗീത സംവിധായകനായി എത്തുന്നത് ജിവി പ്രകാശാണ്. ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ  കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News