Mike Movie: അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായ മൈക്ക് ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒക്ടോബർ 21 മുതലാണ് ഒടിടിയിൽ സ്ട്രീം ചെയ്യുക. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 11:40 AM IST
  • വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തിയ ചിത്രമാണ് മൈക്ക്.
  • ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീത സംവിധായകൻ.
  • ആഷിക്ക് അക്ബർ അലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Mike Movie: അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായ മൈക്ക് ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മൈക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണിത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്. ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോ, സിപ്ലി സൌത്ത് എന്നിവയിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 21 മുതൽ ചിത്രത്തിൻറെ സ്ട്രീമിങ് ആരംഭിക്കും. രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 

ചിത്രത്തിലെ പാട്ടുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലഡ്‌കി, മൂവ് യുവർ ബോഡി തുടങ്ങിയ ​ഗാനങ്ങളാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ​ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. വളരെ വ്യത്യസ്‍തമായ ആശയവുമായി എത്തിയ ചിത്രമാണ് മൈക്ക്. ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീത സംവിധായകൻ. ആഷിക്ക് അക്ബർ അലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ അലാത്, വിനായക് ശശികുമാർ തുടങ്ങിയവരാണ് ​ഗാനത്തിലെ വരികൾ രചിച്ചിരിക്കുന്നത്.  

Also Read: Brahmastra movie: റൺബീറിന്റെ ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

അനശ്വര രാജനെയും രഞ്ജിത്തിനെയും കൂടാതെ രോഹിണി മൊളേട്ടി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, ദയ്യാന ഹമീദ്, കാർത്തിക് മണികണ്ഠൻ, രാകേഷ് മുരളി, രാഹുൽ, നേഹാൻ, റോഷൻ ചന്ദ്ര, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റെനദിവാണ്. ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News