Turbo: ടര്‍ബോ ഷൂട്ടിംഗിനിടെ 76 പരിക്കുകള്‍ പറ്റിയെന്ന് മമ്മൂട്ടി; സോറി പറഞ്ഞ് വൈശാഖ്

Mammootty latest film Turbo: മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് ടർബോ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 05:08 PM IST
  • മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.
  • ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
  • സിനിമയുടെ പോസ്റ്ററുകളെല്ലാം വൈറലായിരുന്നു,
Turbo: ടര്‍ബോ ഷൂട്ടിംഗിനിടെ 76 പരിക്കുകള്‍ പറ്റിയെന്ന് മമ്മൂട്ടി; സോറി പറഞ്ഞ് വൈശാഖ്

വേഷപ്പകർച്ചകളിൽ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെ​ഗാ സ്റ്റാ‍ർ മമ്മൂട്ടി. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭ്രമയു​ഗം എന്ന ചിത്രം 50 കോടി ക്ലബ്ബിൽ കയറിക്കഴിഞ്ഞു. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. പോറ്റിയായുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.

ഭ്രമയു​ഗത്തിന്റെ വിജയത്തിളക്കത്തിനിടയിലും മമ്മൂട്ടിയുടെ ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ട‍‍ർബോ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഷൂട്ടിം​ഗിനെ കുറിച്ച് വൈശാഖ് പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.

ALSO READ: കമൽഹാസൻ ചിത്രം ''ഇന്ത്യൻ 2'' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ടർബോയുടെ ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകൾ ഉണ്ടായയെന്ന് അടുത്തിടെ മമ്മൂട്ടി പറഞ്ഞിരുന്നു. ആദ്യം തന്നെ മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളതെന്ന് വൈശാഖ് പറഞ്ഞു. കാരണം, ആ സിനിമയിൽ മമ്മൂക്കയെ അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട്. തന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി എന്നായിരുന്നു വൈശാഖിന്റെ പ്രതികരണം. 

നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന് വരെ മമ്മൂക്ക തന്നോട് ഒരു തവണ പറഞ്ഞെന്ന് വൈശാഖ് വെളിപ്പെടുത്തി. എനിക്ക് മമ്മൂക്കയുടെ പ്രായം 45നും 50നും ഇടയിലാണ് എന്നായിരുന്നു അതിന് തന്റെ മറുപടിയെന്നും വൈശാഖ് പറഞ്ഞു. എന്നാൽ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ടർബോയിൽ മമ്മൂട്ടിയ്‌ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. അണിയറയിൽ ഒരുങ്ങുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. 

ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ–ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News