Chappa Kooth Movie: നടൻ ലോകേഷ് ഹിമ ശങ്കരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന "ചാപ്പ കുത്ത് "ട്രെയിലർ

Chappa Kooth Trailer: ജെ എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച "ചാപ്പ കുത്ത് " ഇതിനകം നാല്പതോളം ദേശീയ അന്തർ ദേശീയ  മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 07:26 PM IST
  • ഷിബു കല്ലാർ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
  • ഷിബു കല്ലാർ,നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക് ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷിബു കല്ലാർ സംഗീതം പകരുന്നു.
Chappa Kooth Movie: നടൻ ലോകേഷ് ഹിമ ശങ്കരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന "ചാപ്പ കുത്ത് "ട്രെയിലർ

ബിഗ് ബോസ് താരവും തീയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടൻ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ,മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന "ചാപ്പ കുത്ത് "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ,അപൂർവ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരി പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 ജെ എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച "ചാപ്പ കുത്ത് " ഇതിനകം നാല്പതോളം ദേശീയ അന്തർ ദേശീയ  മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. വിനോദ് കെ ശരവൺ, പാണ്ഡ്യൻ കുപ്പൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷിബു കല്ലാർ,നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക് ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷിബു കല്ലാർ സംഗീതം പകരുന്നു.കെ എസ് ചിത്ര,ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ.

ALSO READ: കല്ല്യാണം നടക്കാത്ത കോമഡിയും ചില ഗൗരവമായ ചിന്തകളും!; 'വയസ് എത്രയായി? മുപ്പത്തി..' റിവ്യൂ

ഷിബു കല്ലാർ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കോ പ്രൊഡ്യൂസർ-ഗായത്രി എസ്,ആവണി എസ് യാദവ്, എഡിറ്റിംഗ്-വി എസ് വിശാൽ,സുനിൽ എം കെ, പ്രൊഡക്ഷൻ കൺട്രോളർ-വെങ്കിട് മാണിക്യം,പ്രൊഡക്ഷൻ മാനേജർ-ജോളി ഷിബു, കല-ആചാരി ഗോവിന്ദ്, കോസ്റ്റ്യൂംസ്- സക്കീർ,സ്റ്റിൽസ്-ജയൻ ഡി ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്ടർ-രാഹുൽ ശ്രീന മോഹനൻ, അനൂപ് കൊച്ചിൻ,സൗണ്ട് ഡിസൈൻ-സോണി ജെയിംസ്,ഡി ഐ-പ്രൊമോ വർക്ക്സ് ചെന്നൈ,പോസ്റ്റർ ഡിസൈൻ-മനോജ് മാണി,വിതരണം-വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസ്,പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News