Karthav Kriya Karmmam: അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ കർമ്മം; പ്രദർശനത്തിനൊരുങ്ങുന്നു

അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ കർമ്മം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് ഏഴോളം അവാർഡുകളും ലഭിച്ചു.

Written by - Zee Malayalam News Desk | Last Updated : May 11, 2024, 02:54 PM IST
  • ഒരാളുടെ നിഗൂഡതകൾ നിറഞ്ഞ ജീവിതത്തിൽ വ്യത്യസ്ത കാലയളവിൽ വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരുമായുള്ള അപ്രതീക്ഷിത സംഭവങ്ങൾ അവതരിപ്പിക്കുന്ന ഹൈപ്പർ ലിങ്ക് ജേണറിൽപ്പെട്ട ഒരു ത്രില്ലർ സിനിമയാണ് കർത്താവ് കർമം ക്രീയ .
  • വില്ലേജ് ടാക്കീസിൻ്റെ ബാനറിൽ ശങ്കർ എം.കെ നിർമിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിരാം ആർ നാരായൺ ആണ് നിർവഹിച്ചിരിക്കുന്നത്.
Karthav Kriya Karmmam: അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ  കർമ്മം; പ്രദർശനത്തിനൊരുങ്ങുന്നു

അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ കർമ്മം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് ഏഴോളം അവാർഡുകളും ലഭിച്ചു. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൊന്നപ്പൂകളും മാമ്പഴവും എന്ന കുട്ടികളുടെ സിനമയ്ക്ക് ശേഷം പാലാ സ്വദേശിയായ  അഭിലാഷ് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കർത്താവ് ക്രീയ കർമ്മം. 

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ, ശ്യാം കോതേരി, സത്താർ സലിം, ക്രിസ്റ്റിൻ കുര്യാക്കോസ്, അഭിലാഷ് എസ് എന്നിവരുടെ അഞ്ച് കഥകളെ കോർത്തിണക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആദ്യന്തം സസ്പെൻസ് നിലനിർത്തുന്ന സിനിമയിൽ സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ കട്ടപ്പന, ഗോപു കൃഷ്ണ, ബിച്ചു അനീഷ് , ഷേർളി സജി, നൈനു ഷൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: എന്താ അമ്പാനേ ദേശീയ ഭാഷ‌യല്ലേ... ഇതൊക്കെ ശ്രദ്ധിച്ചൂടെ? ''ആവേശം'' കൂടി ഹിന്ദി ഭാഷയെ അപമാനിച്ചുവോ? ആരോപണങ്ങൾ ശക്തം

ഒരാളുടെ നിഗൂഡതകൾ നിറഞ്ഞ ജീവിതത്തിൽ വ്യത്യസ്ത കാലയളവിൽ വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരുമായുള്ള അപ്രതീക്ഷിത സംഭവങ്ങൾ അവതരിപ്പിക്കുന്ന ഹൈപ്പർ ലിങ്ക് ജേണറിൽപ്പെട്ട ഒരു ത്രില്ലർ സിനിമയാണ് കർത്താവ് കർമം ക്രീയ . വില്ലേജ് ടാക്കീസിൻ്റെ ബാനറിൽ ശങ്കർ എം.കെ നിർമിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം അഭിരാം ആർ നാരായൺ ആണ് നിർവഹിച്ചിരിക്കുന്നത്. കമ്പം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, ചേർത്തല, കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ഇതിനോടകം 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് സ്വീഡിഷ് അക്കാദമി മോഷൻ പിക്ചേഴ്സിൻ്റെയും ഇൻഡോ ഫ്രെഞ്ച് ഇൻ്റർനാഷണൽ ഫെസ്റ്റിവെല്ലിലടക്കം 7 അന്തർദേശീയ ചലച്ചിത്ര മേളകളിൽ മികച്ച ചിത്രമായും കർത്താവ് ക്രീയ കർമം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News