Jyothi Rai: പ്രമുഖ കന്നഡ നടിയുടെ ഇന്റിമേറ്റ് ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നു; ഇനിയും പുറത്തുവിടുമെന്ന് അജ്ഞാത ഭീഷണി

Kannada Actress Jyothi Rai’s Private Photos Leaked: സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു അജ്ഞാത ഉപയോക്താവാണ് നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2024, 06:06 PM IST
  • നടിയുടെ മുഴുവൻ വീഡിയോകളും ചോർത്തുമെന്ന് ഭീഷണിയുമുണ്ട്.
  • എത്രയും വേ​ഗം ഇടപെടണമെന്ന് നടിയുടെ ആരാധകർ ബെം​ഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു.
  • പോലീസിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.
Jyothi Rai: പ്രമുഖ കന്നഡ നടിയുടെ ഇന്റിമേറ്റ് ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നു; ഇനിയും പുറത്തുവിടുമെന്ന് അജ്ഞാത ഭീഷണി

പ്രശസ്ത കന്നഡ ടെലിവിഷൻ നടി ജ്യോതി റായിയുടെ സ്വകാര്യ ഇന്റിമേറ്റ് ചിത്രങ്ങളും വീഡിയോകളും ചോർന്നു. നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. നടിയുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആരാധകർ രം​ഗത്തെത്തി കഴിഞ്ഞു. വിഷയത്തിൽ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു അജ്ഞാത ഉപയോക്താവാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അജ്ഞാതനായ ഉപയോക്താവ് ജ്യോതി റായിയുടെ സ്വകാര്യ ചിത്രങ്ങളുടെയും വീഡിയോകളുടെയും സ്ക്രീൻഷോട്ടുകളാണ് പങ്കുവെച്ചത്. യൂട്യൂബ് ചാനലിൽ 1000 സബ്‌സ്‌ക്രൈബർമാർ പൂർത്തിയായാൽ നടിയുടെ മുഴുവൻ വീഡിയോകളും ചോർത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിട്ടുമുണ്ട്. സംഭവത്തിൽ എത്രയും വേ​ഗം ഇടപെടണമെന്ന് നടിയുടെ ആരാധകർ ബെം​ഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോലീസിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല. 

ALSO READ: എടാ മോനേ..'ആവേശം' ഒടിടിയിൽ എത്തി; എപ്പോൾ, എവിടെ കാണാം?

'ജോഗുല', 'കിന്നരി' തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ നടിയാണ് ജ്യോതി റായ്. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെ താരം കൂടുതൽ പ്രശംസ നേടി. തെലുങ്ക് സംവിധായകൻ സുകുമാർ പൂർവാജുമായുള്ള വിവാഹം ജ്യോതിയെ കൂടുതൽ പ്രശസ്തയാക്കി. മുമ്പ് വിവാഹിതയായിരുന്ന ജ്യോതി ആ ബന്ധം വേർപെടുത്തിയിരുന്നു. ആദ്യ ബന്ധത്തിൽ താരത്തിന് 11 വയസ്സുള്ള ഒരു മകനുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News