Jana Gana Mana OTT Release : ജന ഗണ മന ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Jana Gana Mana OTT Release Date പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 26, 2022, 06:38 PM IST
  • പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
  • ഇതിനോടകം ജന ഗണ മന 50 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു.
  • ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
Jana Gana Mana OTT Release : ജന ഗണ മന ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

കൊച്ചി : തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുന്ന ജന ​ഗണ മന സിനിമ ഒടിടി റിലീസിനായി ഒരുങ്ങുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ രണ്ടിന് ചിത്രം നെറ്റ്ഫ്ലികിസിൽ റിലീസ് ചെയ്യുമെന്ന് ഒടിടി പ്ലാറ്റ്ഫോം ഔദ്യോഗികമായി അറിയിച്ചു.

ഇതിനോടകം ജന ഗണ മന 50 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷം അതിമനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, വിൻസി അലോഷ്യസ് എന്നിവരുടെ അഭിനയമാണ് ഏറ്റവും പ്രശംസ നേടിയത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച ചിത്രമാണ് ജന ഗണ മന.

ALSO READ : Dear Friend Malayalam Movie : 'സൗഹൃദം, ബാംഗ്ലൂർ, ഓർമകൾ'; ഡിയർ ഫ്രണ്ട് ട്രെയിലർ

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. മംമ്ത മോഹൻ, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍,  മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  

ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News