Ini Utharam OTT Update: ത്രില്ലടിപ്പിക്കാൻ ഒടിടിയിൽ; അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' സ്ട്രീമിങ് തുടങ്ങി

ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരുടെ ചിത്രത്തിലെ പ്രകടനങ്ങൾ വളരെയധികം പ്രേക്ഷക പ്രശംസ നേടിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 09:25 AM IST
  • മലയാള സിനിമയിലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായ രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഇനി ഉത്തരം.
  • ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
  • അങ്ങനെയെങ്കിൽ മലയാളത്തിൽ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും.
Ini Utharam OTT Update: ത്രില്ലടിപ്പിക്കാൻ ഒടിടിയിൽ; അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' സ്ട്രീമിങ് തുടങ്ങി

അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഇനി ഉത്തരം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. സീ 5ൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായ രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഇനി ഉത്തരം. ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ മലയാളത്തിൽ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. 

ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, അപർണ്ണ ബാലമുരളി എന്നിവരാണ് ചിത്രത്തിെ പ്രധാന കഥാപാത്രങ്ങൾ. ഹരീഷ് ഉത്തമൻ മലയാളത്തിൽ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പോലീസ് വേഷമാണ് ഇനി ഉത്തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ എഴുത്തുകാർ രഞ്ജിത്തും ഉണ്ണിയുമാണ്. മികച്ച ഒരു നിർമ്മാണ കമ്പനിയെക്കൂടിയാണ് ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ്പ് ഇനി ഉത്തരം പോലെ മലയാളത്തിൽ മികച്ച സിനിമകളുമായി എത്തുന്നതിനായി കാത്തിരിക്കാം.

Also Read: Malikappuram Movie: ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

 

ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം സംവിധാനം നിർവഹിച്ചു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News