Malayankunju Movie OTT Release : ഒടിടി റിലീസിന് തയ്യാറായി ഫഹദിന്റെ മലയൻകുഞ്ഞ്; സംപ്രേഷണവകാശം ആമസോൺ പ്രൈമിന്

Malayankunju Amazon Prime : നേരത്തെ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂലൈ 22 മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 09:58 PM IST
  • ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈമിൽ ഇന്ന് അർധ രാത്രി (ഓഗസ്റ്റ് 11) സംപ്രേഷണം ചെയ്യും.
  • നേരത്തെ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂലൈ 22 മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു.
  • സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് തിയറ്റുകളിൽ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
Malayankunju Movie OTT Release : ഒടിടി റിലീസിന് തയ്യാറായി ഫഹദിന്റെ മലയൻകുഞ്ഞ്;  സംപ്രേഷണവകാശം ആമസോൺ പ്രൈമിന്

Malayankunju Movie OTT Update : ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി സജിമോൻ ഒരുക്കിയ മലയൻകുഞ്ഞ് ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈമിൽ ഇന്ന് അർധ രാത്രി (ഓഗസ്റ്റ് 11) സംപ്രേഷണം ചെയ്യും. നേരത്തെ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂലൈ 22 മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു.

സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് തിയറ്റുകളിൽ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.  പ്രകൃതി ദുരന്തവും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൻറെ തിരക്കഥയും ഛായഗ്രഹണവും ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്.

ALSO READ : Darlings Movie: "നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി"; ഡാർലിങ്‌സിന് ലഭിച്ച സ്വീകരണത്തിന് സന്തോഷം അറിയിച്ച് റോഷൻ

ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്‌മാനാണ് എന്നുള്ളതാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം.  2021 ൽ പുറത്തിറങ്ങിയ മാലിക്കിന് ശേഷം റിലീസ് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രമാണ് മലയൻകുഞ്ഞ്. ഇതിനിടയിൽ അല്ലു അർജുൻ നായകനായ തെലുഗു ചിത്രം പുഷ്പയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വിക്രമിലും ഫഹദ് അഭിനയിച്ചിരുന്നു. ഫഹദിന്റെ പിതാവ് സംവിധായകൻ ഫാസിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണത്തിനിടയിൽ  ഫഹദ് ഫാസിലിനു പരിക്കേറ്റിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന്  മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള  ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ്  നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News