Bollywood Update: പ്രിയദർശനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു; വരുന്നത് ഈ മലയാള ചിത്രത്തിന്റെ റീമേക്കോ?

മോഹൻലാൽ ചിത്രമായ ഒപ്പത്തിന്റെ റീമേക്ക് ആണോ സെയ്ഫ് അലി ഖാനെ വെച്ച് പ്രിയദർശൻ ഒരുക്കുന്നതെന്ന സംശയങ്ങളാണ് ഇപ്പോൾ ആരാധകർക്ക്.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 07:32 PM IST
  • സെയ്ഫ് അലി ഖാനെ നായകനാക്കിയുള്ള ചിത്രമാണ് വരാൻ പോകുന്നതെന്നാണ് സൂചന.
  • ചിത്രത്തിൽ അന്ധനായാണ് സെയ്ഫ് എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
  • ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് സൂചന.
Bollywood Update: പ്രിയദർശനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു; വരുന്നത് ഈ മലയാള ചിത്രത്തിന്റെ റീമേക്കോ?

നിരവധി ഹിറ്റ് ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് നൽകിയിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കൊറോണ പേപ്പേഴ്സ് എന്ന ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ അവസാനമായി ചെയ്തത്. ഇപ്പോഴിതാ പ്രിയദർശന്റെ അടുത്ത ബോളിവുഡ് ചിത്രം ഉടനുണ്ടാകുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 

സെയ്ഫ് അലി ഖാനെ നായകനാക്കിയുള്ള ചിത്രമാണ് വരാൻ പോകുന്നതെന്നാണ് സൂചന. ചിത്രത്തിൽ അന്ധനായാണ് സെയ്ഫ് എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് സൂചന. 40 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാഴ്ചാ പരിമിതിയുള്ള ആളായി സെയ്ഫ് അലി ഖാൻ എത്തുന്ന ചിത്രത്തിന് ഒരു ത്രില്ലര്‍ സ്വഭാവമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 

Also Read: Marco: കയ്യിൽ ചോരക്കറയും എരിയുന്ന സിഗാറും; 'മാർക്കോ' പുത്തൻ പോസ്റ്റർ

 

റിപ്പോർട്ടുകൾ വന്നതോടെ ഇത് മോഹൻലാൽ ചിത്രത്തിന്റെ റീമേക്ക് ആണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് മോഹൻലാൽ കാഴ്ചാ പരിമിതിയുള്ള ആളായി അഭിനയിച്ച ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും വരാനിരിക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെട്ട ചിത്രമാണ് ഒപ്പം.

2016ലാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒപ്പം പുറത്തിറങ്ങിയത്. ജയരാമൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണിത്. മോഹൻലാലിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

അതേസമയം അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ ചിത്രമൊരുക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഈ ചിത്രം ഫാന്‍റസി കോമഡി ​ഗണത്തില്‍ പെടുന്നതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതിന് മുൻപായി സെയ്ഫ് അലി ഖാനുമായുള്ള ചിത്രമുണ്ടാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News