'ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു... പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...' അലൻസിയറിനെതിരെ നടൻ ഹരീഷ് പേരാടി

സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുത്. സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 11:36 PM IST
  • 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ വിവാദപരമാർശം.
  • സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുത്.
  • സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.
'ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു... പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...' അലൻസിയറിനെതിരെ നടൻ ഹരീഷ് പേരാടി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തി നടൻ അലൻസിയർ ലോപ്പസിന്റെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് നടൻ ഹരീഷ് പേരടി. അലൻസിയറിന്റെ വാക്കിനോട് രൂക്ഷമായി ഭാഷയിലാണ് ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്. 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ വിവാദപരമാർശം. സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുത്. സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.

"ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് ...അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്...അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് ...രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല ...അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്...ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.." ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Kerala State Film Awards 2023 : 'പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്'; ചലച്ചിത്ര അവാർഡുദാന ചടങ്ങിനിടെ വിവാദ പരാമർശവുമായി നടൻ അലൻസിയർ

"നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കുട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും" പുരസ്കാരദാന ചടങ്ങിൽ അലൻസിയർ പറഞ്ഞു. അതേസമയം അലൻസിയറിന്റെ പ്രസ്താവനയിൽ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചാണ് 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര വിതരണം നിർവഹിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News