KSRTC: കുമളിയിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം

Careless Bike Riding: കെഎസ്ആർടിസി ഉദ്യോഗസ്ഥർ യുവാവിനെതിരെ പരാതി നൽകി.   

Written by - Zee Malayalam News Desk | Last Updated : May 9, 2024, 02:11 PM IST
  • ബസ് മുമ്പോട്ട് കയറ്റി വിടാതെ യുവാവ് ബൈക്ക് കൊണ്ട് മർഗ്ഗതടസം ഉണ്ടാക്കുകയായിരുന്നു.
  • ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്തതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
  • ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്.
KSRTC: കുമളിയിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം

ഇടുക്കി കുമളിയിൽ കെ.എസ്.ആർ.ടി.സി. ബസിനു മുമ്പിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം. ബസ് മുമ്പോട്ട് കയറ്റി വിടാതെ യുവാവ് ബൈക്ക് കൊണ്ട് മർഗ്ഗതടസം ഉണ്ടാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ ടി സി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. യാത്രാമധ്യേ ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്തതാണ് യുവാവിനെ പ്രകോപിതനാക്കിയത്. 

കുമളി ഹോളിഡേയ് ഹോമിന്റെ മുന്നിൽ എത്തിയപ്പോൾ യുവാവ് കെ എസ് ആർ ടി സി ബസ്സിന്‌ മുന്നിൽ ഇയാളുടെ ബൈക്ക് കൊണ്ടുവന്ന് വിലങ്ങുകയും ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തു. ബസ് തടഞ്ഞതിനു ശേഷം കുമളി ബസ് സ്റ്റാന്റ് വരെ ഏകദേശം 2 കിലോമീറ്റർ ദൂരം യുവാവ് ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തുകയും ബസിനു മാർഗ തടസം സൃഷ്ടിക്കുകയും ചെയ്തു. 

ALSO READ: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം; 3 മണിക്ക്‌ വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും

സ്റ്റാൻഡിൽ ബസ് എത്തിയതോടെ മറ്റ്  മൂന്ന് പേരെ കൂട്ടി യുവാവ് ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരെ  കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. തുടർന്ന് ബസ്റ്റാഡിൽ ആള് കൂടിയതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News