Accident: അടിമാലിയിൽ വർക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാർ വീണ് ദാരുണാന്ത്യം

Workshop Accident: ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം അവിടെ  റോബിനായിരുന്നു ഉണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 10:37 AM IST
  • അടിമാലിയിൽ ജാക്കി തെന്നിമാറി കാറിനടിയിൽ പെട്ട് വർക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം
  • ആനവിരട്ടി കമ്പിലൈൻ സ്വദേശിയായ റോബിൻ സെബാസ്റ്റ്യനാണ് മരിച്ചത്
  • ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്
Accident: അടിമാലിയിൽ വർക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാർ വീണ് ദാരുണാന്ത്യം

മൂന്നാർ: അടിമാലിയിൽ ജാക്കി തെന്നിമാറി കാറിനടിയിൽ പെട്ട് വർക്ക് ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം.  ആനവിരട്ടി കമ്പിലൈൻ സ്വദേശിയായ റോബിൻ സെബാസ്റ്റ്യനാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി എത്തിച്ച കാർ പണി ചെയ്യവേ ജാക്കി തെന്നിമാറി സ്വകാര്യ വർക്ക് ഷോപ്പ് ജീവനക്കാരനായ റോബിന്റെ തലയിലേക്ക് വീഴുകയായിരുന്നു.

Also Read: കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം അവിടെ  റോബിനായിരുന്നു ഉണ്ടായിരുന്നത്.  കാർ പണിയാനായി ജാക്കി ഉപയോഗിച്ച് കാർ ഉയർത്തുന്നതിനിടെ ജാക്കി തെന്നി മാറുകയും കാറിന്റെ അടിയിൽ ഇരിക്കുകയായിരുന്ന റോബിന്റെ മുഖത്തേക്ക് കാർ വീഴുകയുമായിരുന്നു.

മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ റോബിനെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശേഷം ആരോഗ്യനില ഗുരുതരമായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

ഓണക്കാലത്ത് വിൽക്കാന്‍ വാറ്റ് ചാരായ നിര്‍മ്മാണം; ചിറയൻകീഴിൽ 73 കാരൻ പിടിയിൽ

ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73 കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരനെയാണ് പോലീസ് പിടികൂടിയത്.   ഇയാളുടെ വീട്ടിൽ നിന്നും പോലീസ് നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയും പിടിച്ചെടുത്തു.

Also Read: Milk Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്!

ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.  പിടിച്ചെടുത്ത കോട പോലീസ് നശിപ്പിച്ചു. വാഷും ചാരായവും ഇയാൾക്കൊപ്പം കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്നും എക്സൈസ്  വാറ്റു ചാരായം പിടികൂടിയിരുന്നു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കണ്ണന്‍ കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അരുണ്‍ കുമാര്‍ കെ ആര്‍, അനൂപ് എം എല്‍, മനോഹര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ഷജീര്‍, സജീഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിത ലാഭം ലക്ഷ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News