Kulanada Jeep Accident News: ജീപ്പ് കെഎസ്ആർടിസി സ്വിഫ്റ്റിൽ ഇടിച്ച് രണ്ട് മരണം

Kulanada Jeep Accident News:  അഞ്ചൽ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി  സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 08:49 AM IST
  • മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോയവരായിരുന്നു
  • പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ആകെ 7 പേർ ജീപ്പിൽ ഉണ്ടായിരുന്നു
Kulanada Jeep Accident News: ജീപ്പ് കെഎസ്ആർടിസി സ്വിഫ്റ്റിൽ ഇടിച്ച് രണ്ട് മരണം

പത്തനംതിട്ട: എം സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പിൽ സഞ്ചരിച്ചിരുന്ന കൊല്ലം സ്വദേശികളായ ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. 

അഞ്ചൽ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി  സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം.  തൃശൂരിൽ നിന്നും കളിക്കാവിളക്ക് പോവുകയായിരുന്നു ബസ്. ആകെ 7 പേർ ജീപ്പിൽ ഉണ്ടായിരുന്നു. രാത്രി 9.30 ഓടെയാണ് അപകടം. 

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്നുവരായിരുന്നു ജീപ്പിലുണ്ടായിരുന്നത്.   പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News