Accident: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു

Sabarimala: ടയറുകൾ ഊരിത്തെറിച്ച ശേഷവും ഏതാണ്ട് 200 മീറ്ററോളം വാഹനം  റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്.  തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു.

Last Updated : Nov 16, 2023, 09:12 AM IST
  • ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു
  • 32 ജീവനക്കാരാണ് സംഭവ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്
  • കല്ലമ്പലം വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം
Accident: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാരാണ് സംഭവ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. കല്ലമ്പലം വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപെട്ടത്. 

Also Read: പെരിയ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ടയറുകൾ ഊരിത്തെറിച്ച ശേഷവും ഏതാണ്ട് 200 മീറ്ററോളം വാഹനം  റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്.  തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും വാഹനത്തിൽ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്.  തെറിച്ചു പോയതിൽ ഒരു ടയർ ഇതുവരെ കണ്ടെത്താനായില്ല.  തിരുവനന്തപുരത്തു നിന്നും മറ്റൊരു വാഹനം എത്തിയശേഷം ഇവർ യാത്ര തുടരുമെന്നാണ് റിപ്പോർട്ട്.

Also Read: ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

പെരിയ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.  വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.  ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ പോലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പോലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പോലീസ് പിടിയിലായത്. പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച്  തലപ്പുഴയിലും പെരിയയിലും കറങ്ങിനടന്നു മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News