Tiger found dead: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയുടെ ജഡം; സംഭവം കോന്നിയിൽ

കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽനിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 08:19 PM IST
  • കോന്നി അതുമ്പുകുളം ഞള്ളൂര്‍ ഭാഗത്താണ് ജഡം കണ്ടെത്തിയത്.
  • നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ് കടുവയ്ക്കായി തിരച്ചിൽ തുടങ്ങി.
  • കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് വിലയിരുത്തൽ.
Tiger found dead: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയുടെ ജഡം; സംഭവം കോന്നിയിൽ

കോന്നിയിൽ കടുവയുടെ ജഡം കണ്ടെത്തി. കോന്നി ഞള്ളൂരിൽ വനമേഘലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയയത്. കഴിഞ്ഞ ദിവസം അതുമ്പുംകുളം വരിക്കാഞ്ഞിലിൽ ആടിനെ കടിച്ച് കൊന്ന കടുവക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് സമീപ പ്രദേശമായ ഞള്ളൂരിൽ കടുവയുടെ ജഡം കണ്ടെത്തിയത്. 

വരിക്കാത്തിലിൽ അനിലിന്റെ ആടിനെയാണ് കടുവ കടിച്ച് കൊന്നത്. വീട്ടുകാർ ബഹളം വയ്യതിനെ തുടർന്ന് അടിനെ ഉപേക്ഷിച്ച് കടുവ പോവുകയായിരുന്നു. നാട്ടുകാർ ഭീതിയിലായതോടെ കടുവയെ പിടികൂടാൻ കൂട് അടക്കം സ്ഥാപിച്ച് വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. 

ALSO READ: ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

അതേസമയം കടുവ, ആടിന്റെ ജഡം കൊണ്ടുപോകാതിരുന്നതിനാൽ, ശാരീരികമായ എന്തൊ അവശത കടുവയ്ക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് വനം വകുപ്പിന്റെ വെറ്റനറീ ഡോക്ടർ നിഗമനത്തി. പ്രായാധിക്യത്താലോ, മറ്റ് കടുവകളുമായുള്ള സംഘർഷത്തിലോ, ആനയുടെ ആക്രമണത്തിലോ, രോഗബാധ കാരണമോ ആവാം കടുവയുടെ ആരോഗ്യ സ്ഥിതി മോശമായതെന്നാണ് വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News