Vande Bharat Express : വന്ദേഭാരതിലൂടെ ഇനി മംഗളൂരുവിലേക്ക് വിടാം; ട്രെയിന്റെ സർവീസ് നീട്ടി

Kerala Vande Bharat Express Timings And Stops : ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് മംഗളൂരുവിലേക്ക് നീട്ടിയത്  

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 08:36 AM IST
  • ആലപ്പുഴ വഴിയുള്ള സർവീസാണ് നീട്ടയത്
  • സമയക്രമത്തിൽ മാറ്റമില്ല
  • സർവീസ് എന്നുമുതലാണ് റെയിവെ ബോർഡ് അറിയിച്ചിട്ടില്ല
  • നിലവിൽ കാസർകോഡ് വരെയാണ് സർവീസുള്ളത്
Vande Bharat Express : വന്ദേഭാരതിലൂടെ ഇനി മംഗളൂരുവിലേക്ക് വിടാം; ട്രെയിന്റെ സർവീസ് നീട്ടി

തിരുവനന്തപുരം : ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്സപ്രസ് സർവീസ് മംഗളൂരു വരെ നീട്ടി. ട്രെയിൻ നമ്പർ 20632/ 20631 വന്ദേഭാരത് സർവീസുകളാണ് മംഗളൂരു വരെ നീട്ടിയത്. രാവിലെ 6.15ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് ശേഷം 3:05ന് തിരുവനന്തപുരത്ത് എത്തി ചേരും. തിരികെ വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി അർധരാത്രി 12:40ന് മംഗളൂരിവിൽ എത്തും. 

സർവീസ് നീട്ടിയത് സംബന്ധിച്ചുള്ള ഉത്തരവ് റെയിൽവേ ബോർഡ് ഇറക്കി. അതേസമയം എന്നുമുതലാണ് മംഗളൂരുവിൽ നിന്നും സർവീസാരംഭിക്കുകയെന്ന് റെയിൽവെ ബോർഡ് വ്യക്തമാക്കിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് സർവീസ് മംഗളൂരുവിൽ നിന്നാരംഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. സർവീസ് നീട്ടിയെങ്കിലും മറ്റ് സ്റ്റോപുകളിലെ സമയക്രമങ്ങളിൽ മാറ്റമില്ല.

ALSO READ : Puthuppally Byelection: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവിനെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരതാണ് ആലപ്പുഴ വഴി സർവീസ് ചെയ്യുന്നത്. ആദ്യം ലഭിച്ച വന്ദേഭാരത് കോട്ടയം വഴി കാസർകോഡ് വരെയാണ് നിലവിൽ സർവീസ് തുടരുന്നത്. ആദ്യം സർവീസ് പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ വരെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റെയിൽവെ കോട്ടയം വഴിയുള്ള വന്ദേഭാരത് സർവീസ് കാസർകോഡ് വരെ നീട്ടുകയായിരുന്നു. ഇതിന് പുറമെ പുതുതായി തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം 

കാസര്‍കോട്- തിരുവനന്തപുരം

മംഗളൂരു : 6.15
കാസര്‍കോട്: 7.00
കണ്ണൂര്‍: 7.55/7.57
കോഴിക്കോട്: 8.57/8.59
തിരൂര്‍: 9.22/9.24
ഷൊര്‍ണൂര്‍: 9.58/10.00
തൃശൂര്‍: 10.38/10.40
എറണാകുളം: 11.45/11.48
ആലപ്പുഴ: 12.32/12.34
കൊല്ലം: 13.40/1.42
തിരുവനന്തപുരം: 15.05

തിരുവനന്തപുരം- കാസര്‍കോട് 

തിരുവനന്തപുരം: 16.05
കൊല്ലം: 16.53/ 16.55
ആലപ്പുഴ: 17.55/ 17.57
എറണാകുളം: 18.35/18.38
തൃശൂര്‍: 19.40/19.42
ഷൊര്‍ണൂര്‍: 20.15/20.18
തിരൂര്‍: 20.52/20.54
കോഴിക്കോട്: 21.23/21.25
കണ്ണൂര്‍: 22.24/22.26
കാസര്‍കോട്: 23.58
മംഗളൂരു : 12.40

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News