Crime: പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി; സംഭവം വെള്ളറടയിൽ

Suspect escaped from Police custody: വെള്ളറട സ്വദേശിയായ സുദേവൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതിയായ അച്ചു എന്ന ബിനോയ് ആണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : May 9, 2024, 12:50 PM IST
  • പ്രതി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
  • അച്ചുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി വെള്ളറട പോലീസ് പറഞ്ഞു.
  • രണ്ട് ദിവസം മുമ്പ് പാറശ്ശാല സ്റ്റേഷനിൽ നിന്ന് അടിക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് മുങ്ങിയിരുന്നു.
Crime: പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി; സംഭവം വെള്ളറടയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി. വെള്ളറട സ്വദേശി അച്ചു എന്ന ബിനോയ് (21) ആണ്  ചാടിപ്പോയത്. ഇയാൾ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ അഞ്ചിന് രാത്രി വെള്ളറട സ്വദേശിയായ സുദേവൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതിയാണ് അച്ചു. അച്ചുവിനോടൊപ്പം ആക്രമണം നടത്തിയ മൂന്നു പേർക്കെതിരെ വെള്ളട പോലീസ് കേസെടുത്തിരുന്നു. ഇതിൽ അനന്തു എന്നു പറയുന്ന ആൾ ഇപ്പോൾ റിമാൻഡിലാണ്. വെള്ളറട സ്വദേശിയായ വിഷ്ണുവിന് വേണ്ടിയുള്ള തിരച്ചിൽ തുടരുമ്പോഴായിരുന്നു കസ്റ്റഡിയിൽ നിന്നുള്ള അച്ചുവിന്റെ ഒളിച്ചോട്ടം. 

ALSO READ: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം; 3 മണിക്ക്‌ വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും

അച്ചുവിന് വേണ്ടിയും തിരച്ചിൽ ആരംഭിച്ചതായി വെള്ളറട പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് പാറശ്ശാല സ്റ്റേഷനിൽ നിന്ന് മിഥുൻ എന്ന അടിക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കം; യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ, മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌ എന്നിവരെയാണ് മേപ്പാടി പോലീസ് മുട്ടിലിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. 

ഈ മാസം അഞ്ചിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി അതിക്രൂരമായി ആയുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തെ തുടർന്ന് യുവാവിന് കാൽപ്പാദത്തിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News